Wednesday, August 5, 2026
HomeANCHUTHENGUമുതലപ്പൊഴി : ഷിജിനെ ഇന്നും കണ്ടെത്താനായില്ല.

മുതലപ്പൊഴി : ഷിജിനെ ഇന്നും കണ്ടെത്താനായില്ല.

മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല.
വിഴിഞ്ഞത്ത് നിന്നും ഫിഷറീസ് എത്തിച്ച അഞ്ച് അങ്ങ മുങ്ങൽ വിദഗ്ധസംഘം
മൂന്ന് മണിയോടെ തിരച്ചിൽ ആരംഭിച്ചിരുന്നു.

തുടർന്ന് വെള്ളത്തിനടിയിൽ കാഴ്ച പരിധി കുറവായതിനാൽ സംഘം 3:30 ഓടെ തെരച്ചിൽ മതിയാക്കി മടങ്ങി. കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം ഷിജിനെ കണ്ടെത്തുന്നതിനായി ഫിഷറീസ് എത്തിച്ച സ്ക്യൂബ ടീമാണ് അഴിമുഖത്ത് പരിശോധന നടത്തിയത്. തെരച്ചിൽ നാളെ രാവിലെയോടെ പുനരാരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിടട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES