Wednesday, August 5, 2026
HomeANCHUTHENGUമുതലപ്പൊഴി അപകടം : ഫ്രീമോന്റെയും ഷിജിന്റെയും വീടുകളിൽ ബിജെപി സന്ദർശനം.

മുതലപ്പൊഴി അപകടം : ഫ്രീമോന്റെയും ഷിജിന്റെയും വീടുകളിൽ ബിജെപി സന്ദർശനം.

മുതലപ്പൊഴി അപകടംത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ബിജെപി.
ഭാരതീയ ജനത പാർട്ടി തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ആർ റജികുമാറിന്റെ നേതൃത്വത്തിലാണ് അപകടത്തിൽപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബഅംങ്ങളെ കണ്ടത്. കഴിഞ്ഞ 31 ന് മുതലപ്പൊഴിയിൽ ഉണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് സ്വദേശികളായ ഫ്രീമോൻ (26), ഷിജിൻ (32) തുടങ്ങിയവരെ കാണാതായിരുന്നു. ഇവരിൽ ഫ്രീമോന്റെ മൃതദേഹം ഞായറാഴ്ചയോടെ കണ്ടെത്തിയിരുന്നു. ഷിജിനെ കണ്ടെത്താനായിരുന്നില്ല.

ഇരു കുടുംബങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. അപകടം സംഭവിച്ച് ദിവസങ്ങൾ കഴിയുമ്പോഴും ഷിജിനെ കണ്ടെത്താൻ കഴിയാത്തതിൽ ബന്ധുക്കളുടെ ആശങ്കകൾ കേട്ടറിഞ്ഞ അദ്ദേഹം പാർട്ടിയുടെ ഭാഗത്ത് നിന്നും മുതലപ്പൊഴിയിലെ സുരക്ഷാ ക്രമീകണങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും ബന്ധുക്കൾക്ക് ഉറപ്പുനൽകി.

തുടർന്ന്, മുതലപ്പൊഴി അഴിമുഖ ചാലിൽ എത്തിയ അദ്ദേഹം അഴിമുഖ ചാലിലെ സ്ഥിതിഗതികളും നിർമ്മാണ പ്രവർത്തികളുടെ പുരോഗതികളും വിലയിരുത്തി. മുതലപ്പൊഴിയിലെ സുരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും തെരച്ചിൽ സംബന്ധമായി മുങ്ങൽ വിദഗ്ധരുടെ സേവനം അടിയന്തിരമായി ഉറപ്പ് വരുത്തുവാനുമുള്ള നടപടികൾ വേഗത്തിലാക്കുവാനും മുതലപ്പൊഴി ഹാർബർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രാകേഷ് എം എസ് നെ ഓഫീസിലെത്തികണ്ട് ആവിശ്യപ്പെട്ടു.

ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രഭാരി ഭൂവനേന്ദ്രൻ നായർ, മുൻ എൻഡിഎ സ്ഥാനാർത്ഥി ബി എസ് അനൂപ്, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജനറൽ സെക്രട്ടറി ബൈജു എസ്, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് വത്സലൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES