മുതലപ്പൊഴി അപകടത്തിൽ കാണാതായ രണ്ടാമനായുള്ള തിരച്ചിൽ തുടർന്ന്. പകരം സംഭവിച്ച് നടന്ന് അഞ്ചാം ദിവസമാകുമ്പോഴും ഷിജിനെ (32) നെ കണ്ടെത്താനായിട്ടില്ല.
അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ ഇന്നും രാവിലെമുതൽ ആരംഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലും സാമാന്തര തിരച്ചിലുകൾ നടന്നുവരികയാണ്.
ഇതിനിടെ, അടിയന്തരമായി മുങ്ങൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്ന വിശ്യവുമായി ബന്ധുക്കൾ രംഗത്ത് വന്നു.
പുലിമുട്ടിലെ കല്ലുകൾക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് കുടുംബം സംശയിക്കുന്നു.
സർക്കാർ അനുമതി നൽകിയാൽ മുങ്ങൽ വിദഗ്ധരായ മത്സ്യതൊഴിലാളികൾ തിരച്ചിലിന് തയ്യാറാണെന്നും കുടുംബം പറയുന്നു,

