അഞ്ചുതെങ്ങ് നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ് സ്കൂളിൽ പിൻവാതിൽ നിയമനമെന്ന് ആക്ഷേപം. അറ്റന്റർ തസ്തിക ഒഴിവിലേക്ക് ആ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബന്ധുവിനെതന്നെ, ദിവസ വേതന അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു വർഷമായി അനധികൃത നിയമനം നടത്തിയതിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
ദിവസ വേദന അടിസ്ഥാനത്തിൽ നിയമനം നടത്തണമെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ പാടുള്ളൂ, അടിയന്തര ഘട്ടങ്ങളിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനമാകാം, എന്നാൽ ഇവിടെ സ്വീകരിച്ചിരിക്കുന്നത് ഇന്റർവ്യൂ നടത്താതെ സ്വജന പക്ഷപാതമാണ് കാട്ടിയിരിക്കുന്നത്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഏതു താൽക്കാലിക നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ നടത്താവു എന്ന് ബഹുമാനപ്പെട്ട ഓംബുഡ്സ്മാന് ഒ.പി 1010/ 23 കേസിൽ ഉത്തരവ് (GO 1440/22) നിലവിലുള്ളതുമാണ്. നധികൃത നിയമനത്തിനെതീരെ, വിജിലൻസിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പരാതി നൽകി.

