Saturday, August 8, 2026
HomeFEATUREDസാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം : സഹകരണ ബാങ്കുകളെ ഒഴിവാക്കി ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട്...

സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം : സഹകരണ ബാങ്കുകളെ ഒഴിവാക്കി ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. ഇത് തത്വത്തിൽ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്‍റുമാർ വഴിയായിരുന്നു പെൻഷൻ വീട്ടിലെത്തിച്ചിരുന്നത്. ക്ഷേമ പെൻഷൻ വിതരണത്തിലെ കേന്ദ്ര മാനദണ്ഡം അംഗീകരിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES