Friday, August 7, 2026
HomeANCHUTHENGUമുതലപ്പൊഴിയിൽ ഷിജിനെ കാണാതായിട്ട് എട്ട് ദിവസം : മുതലപ്പൊഴി റോഡ് ഉപരോധിച്ചു.

മുതലപ്പൊഴിയിൽ ഷിജിനെ കാണാതായിട്ട് എട്ട് ദിവസം : മുതലപ്പൊഴി റോഡ് ഉപരോധിച്ചു.

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് കാണാതായ ഷിജിനെ കണ്ടെത്താനാകാതെ എട്ട് ദിവസം പിന്നിട്ട സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴിയിൽ തീരദേശ പാത ഉപരോധിച്ച് പ്രതിഷേധിച്ചു. ഷിജിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുതലപ്പൊഴിയിലെ ഉപരോധ സമരത്തിൽ ഷിജിന്റെ ഭാര്യ സ്റ്റിജിയും മക്കളും ബന്ധുക്കളും പങ്കാളികളായി.

കോരിചൊരിയുന്ന മഴയെപോലും അവഗണിച്ചുകൊണ്ടുള്ള
റോഡ് ഉപരോധത്തെ തുടർന്ന് മുതലപ്പൊഴിയിൽ ഗതാഗതം മണിയ്ക്കൂറുകളോളം തടസ്സപ്പെട്ടു.
ഉച്ചയ്ക്ക് 12:30 ഓടെ ആരംഭിച്ച ഉപരോധത്തിൽ ബന്ധുക്കളും മത്സ്യത്തൊഴിലാളികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. തുടർന്ന് പോലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കുവാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഇടവക വികാരി ഫാദർ സന്തോഷും, മത്സ്യതെഴിലാളി പ്രതിനിധികളും പോലീസ്മായി നടത്തിയ ചർച്ചയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എത്തിചേരുമെന്ന് അറിയിച്ചു.

തുടർന്ന് 2:50 ഓടെ ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി എത്തിച്ചേരുകയും ബന്ധുക്കളും ഇടവക വികാരികളും മത്സ്യത്തൊഴിലാളി നേതാക്കളും രാഷ്ട്രീയ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും ബന്ധുക്കൾ വീണ്ടും സമരം തുടർന്നതോടെ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി സി പി ജോൺ 5 മണിയോടെ നേരിട്ടെത്തി വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന ഉറപ്പിന്മേൽ വൈകിട്ട് 3:40 ഓടെ മുതലപ്പൊഴിയിലെ റോഡ് ഉപരോധം അവസാനിപ്പിച്ചു.

മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ചർച്ചയാകുന്നതിനിടെയാണ് വീണ്ടും അപകടം സംഭവിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES