Friday, August 7, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് ജെൻക്ഷനിലെ ദിശാ ബോർഡ്കൾ പുനസ്ഥാപിച്ചു.

അഞ്ചുതെങ്ങ് ജെൻക്ഷനിലെ ദിശാ ബോർഡ്കൾ പുനസ്ഥാപിച്ചു.

അഞ്ചുതെങ്ങ് ജെൻക്ഷനിലെ ദിശാ ബോർഡും, വേഗത പരിധി സൂചനാ ബോർഡും പുനസ്ഥാപിച്ചു. മാസങ്ങളായി ഇളകിക്കിടന്ന ബോർഡ്കളാണ് പുനസ്ഥാപിച്ചത്. വർക്കല ഭാഗത്ത് നിന്നും അഞ്ചുതെങ്ങിൽ എത്തുന്നവർക്ക് മുതലപ്പൊഴി ഭാഗത്തേക്ക് പോകുന്നതിനുള്ള പ്രധാന വഴികാട്ടിയായിരുന്നു ഈ ബോർഡ്.

എന്നാൽ, മേഖലയിലെ ഉപ്പ് കാറ്റ് കലർന്ന കാലാവസ്ഥയെ തുടർന്ന് ഈ ബോർഡ് സ്ഥാപിച്ചിരുന്ന നട്ട് ബോൾട്ടുകൾ തുരുമ്പ് പിടിച്ച് ദ്രവിച്ചുപോകുകയായിരുന്നു. തീരദേശത്തേ ഒട്ടുമിക്ക സൈൻ ബോർഡുകളുടേയും അവസ്ഥ സമാനമാണ്. സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ ഈ ബോർഡയുകളുടെ അറ്റകുറ്റപണികൾക്കോ വൃത്തിയാക്കി സൂക്ഷിക്കുവാനോ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധപുലർത്താറില്ല. പ്രവർത്തികൾക്ക് വൈടുകെ പ്രിൻസസ് അർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് കൺവീനർ അഞ്ചുതെങ്ങ് സജൻ നേതൃത്വം നൽകി, ബൈജു എസ്, സലീം, ജാഫർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES