വെള്ളത്തിനടിയിൽ മനുഷ്യശരീരമോ മറ്റ് വസ്തുക്കളോ കണ്ടെത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതന യന്ത്രസംവിധാനങ്ങളാണ് എഐ ഹാൻഡ്‌ഹെൽഡ് സോണാർ (AquaEye), സൈഡ്-സ്കാൻ സോണാർ (Side-Scan Sonar) എന്നിവ.
ചേർ നിറഞ്ഞതും വെളിച്ചമില്ലാത്തതുമായ കലക്കവെള്ളത്തിലും ഇവ കൃത്യമായി പ്രവർത്തിക്കുമെന്നതും കൃത്യതയും ഇവയുടെ പ്രധാന പ്രത്യേകതയാണ്.
▪️എന്താണ് എഐ ഹാൻഡ്‌ഹെൽഡ് സോണാർ (AquaEye).?
വെള്ളത്തിഇറക്കി ഈ ഉപകരണം തിരിച്ചും മറിച്ചും സ്കാൻ ചെയ്യുമ്പോൾ, അതിൽ നിന്നുള്ള ശബ്ദതരംഗങ്ങൾ തിരികെ വരുന്നു. ഉപകരണത്തിലുള്ള AI ആ ശബ്ദതരംഗങ്ങളെ അപഗ്രഥിച്ച് ഒരു മനുഷ്യശരീരമാണോ അതോ പാറയാണോ എന്ന് വിവേചിച്ചറിയുകയും സ്ക്രീനിൽ ഐക്കൺ രൂപത്തിൽ ദൂരവും ആഴവും സഹിതം കാണിക്കുകയും ചെയ്യുന്നു.
▪️സൈഡ്-സ്കാൻ സോണാർ (Side-Scan Sonar)
ബോട്ടിൽ ഘടിപ്പിച്ച സോണാർ ഉപകരണം വെള്ളത്തിനടിയിലേക്ക് ശബ്ദതരംഗങ്ങൾ അയച്ച് അടിത്തട്ടിന്റെ 3D മാപ്പ് തയ്യാറാക്കുന്നു. മുകളിൽ നൽകിയിരിക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് പോലെ, കലക്കവെള്ളത്തിലും വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കളുടെയും മനുഷ്യശരീരത്തിന്റെയും വ്യക്തമായ നിഴലും രൂപവും സ്ക്രീനിൽ തെളിഞ്ഞുവരും.
▪️പ്രധാന നേട്ടങ്ങൾ
കലക്കവെള്ളത്തിലും തടസ്സമില്ല : വെള്ളത്തിന്റെ വിസിബിലിറ്റി (കാഴ്ചപരിധി) തീരെയില്ലാത്ത അവസ്ഥയിലും ചേറ നിറഞ്ഞ വെള്ളത്തിലും പൂർണ്ണമായി പ്രവർത്തിക്കും.
▪️സൈഡ്-സ്കാൻ സോണാർ (Side-Scan Sonar) നൽകുന്ന ചിത്രങ്ങളിൽ നിന്ന് ഒരു മനുഷ്യശരീരം വേർതിരിച്ചറിയാൻ സാധിക്കുന്നതെങ്ങനെ,.?
അക്കോസ്റ്റിക് ഷാഡോ (Acoustic Shadow)
: ശബ്ദതരംഗങ്ങൾ ഒരു വസ്തുവിൽ തട്ടി തിരികെ വരുമ്പോൾ, ആ വസ്തുവിന് പിന്നിലെ ഭാഗത്തേക്ക് ശബ്ദതരംഗങ്ങൾ എത്താതെ പോകുകയും കറുത്ത നിറത്തിലുള്ള ഒരു നിഴൽ (Shadow) രൂപപ്പെടുകയും ചെയ്യും.
ശരീരത്തിന്റെ ആകൃതി, മനുഷ്യശരീരത്തിന്റെ ഉയരം, വീതി, തലയുടെയും കൈകാലുകളുടെയും സാന്നിധ്യം എന്നിവ ഈ നിഴലിന്റെ ആകൃതിയിൽ നിന്ന് കൃത്യമായി വ്യക്തമാകും. നിഴലിന്റെ നീളം അളന്ന് വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുവിന് തറയിൽ നിന്ന് എത്ര ഉയരമുണ്ടെന്ന് സോണാർ സോഫ്റ്റ്‌വെയറിന് കണക്കാക്കാൻ സാധിക്കും.
സിഗ്നേച്ചർ / രൂപഘടന (Shape and Human Contour) :
പാറകൾ, മരത്തടികൾ, അല്ലെങ്കിൽ മാലിന്യങ്ങൾ എന്നിവയ്ക്ക് സാധാരണയായി കൂർത്ത അരികുകളോ (Sharp edges) അല്ലെങ്കിൽ വശങ്ങളില്ലാത്ത കൃത്യമായ ജ്യാമിതീയ രൂപങ്ങളോ ആയിരിക്കും. മനുഷ്യശരീരത്തിന് കൂർത്ത അരികുകളില്ല. തോളുകൾ, കഴുത്ത്, കൈകാലുകൾ എന്നിവയുടെ വളവുകളും ശരീരത്തിന്റെ സ്വാഭാവികമായ ആകൃതിയും സ്കാൻ ചിത്രത്തിൽ വേറിട്ടുനിൽക്കും. കൂടാതെ, ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ജലപ്രവാഹത്തിൽ ഇളകുമ്പോൾ തരംഗങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും സൂചന നൽകുന്നു.
തരംഗ പ്രതിഫലനം (Target Return Strength) :
വെള്ളത്തിനടിയിലെ വിവിധ വസ്തുക്കളിൽ തട്ടി തിരികെ വരുന്ന ശബ്ദതരംഗങ്ങളുടെ തീവ്രത (Reflectivity) വ്യത്യസ്തമായിരിക്കും.
മനുഷ്യശരീരത്തിലെ മൃദുവായ കലകളും (Soft tissues) അസ്ഥികളും തിരികെ നൽകുന്ന അക്കോസ്റ്റിക് സിഗ്നൽ പാറകളോ ലോഹങ്ങളോ നൽകുന്ന സിഗ്നലിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്.
സ്ക്രീനിൽ തിളക്കമുള്ള ഭാഗമായും (Bright highlight – ശബ്ദം തട്ടുന്ന വശം) അതിനു തൊട്ടുപിന്നിൽ കറുത്ത ഭാഗമായും (Dark shadow – നിഴൽ) ഇത് ദൃശ്യമാകുന്നു.
സ്ഥാനവും ലൊക്കേഷനും (Context and Target Positioning) :
ഒരു വസ്തു വെള്ളത്തിൽ മുങ്ങി താഴേക്ക് പതിക്കുമ്പോൾ തറയിൽ (Riverbed/Seabed) ഉണ്ടാക്കുന്ന മാറ്റങ്ങൾ വിദഗ്ദ്ധർ നിരീക്ഷിക്കും.
ചെളിയിലോ മണലിലോ ശരീരം കിടക്കുമ്പോൾ അതിനുചുറ്റും തരംഗങ്ങൾക്ക് ഉണ്ടാകുന്ന മാറ്റം.
ഒഴുക്കിന്റെ ദിശയ്ക്കനുസരിച്ച് ശരീരം തടഞ്ഞുനിൽക്കാൻ സാധ്യതയുള്ള പാറയിടുക്കുകൾ, മരങ്ങൾ എന്നിവയ്ക്ക് സമീപം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇങ്ങനെ, ഒരു സസ്പെക്റ്റഡ് ടാർഗെറ്റ് (Suspected Target) കണ്ടത്തിയാൽ, അവിടെ ഒരു മനുഷ്യശരീരം തന്നെയുണ്ടെന്ന് 100% ഉറപ്പുവരുത്തുവാനും, പിന്നീട് മുങ്ങൽ വിദഗ്ദ്ധരെ നിയോഗിച്ച് മൃതദേഹം സുരക്ഷിതമായി പുറത്തെടുക്കാൻ സാധിക്കും.





