മുതലപ്പൊഴി അപകടത്തിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ ഷിജിനായുള്ള തെരച്ചിൽ തുടരുന്നു.
രാവിലെ 7:30 ഓടെ മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. ആഴിമുഖ ചാല് ശാന്തമായിരുന്നെങ്കിലും പിന്നീട് 12 മണിയോടെ അടിയൊഴുക്ക് ശക്തമാകയും വൻ തിരമാലകൾ രൂപംകൊള്ളുകയും ചെയ്തതോടെ തുടർ ശ്രമങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. ഇതിനിടെ അഴിമുഖത്ത് തെരച്ചിൽ ആവിശ്യപ്പെട്ട് ഷിജിന്റെ ബന്ധുക്കൾ രംഗത്ത് വന്നു.
10: 45 ഓടെ കോസ്റ്റ് ഗാർഡിൻ്റെ ഡോർണിയർ വിമാനം തിരച്ചിലിനെത്തി. 12 മണിയോടെ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ കൂടി തിരച്ചിലിനായെത്തി. 4:30 ഓടെ നേവിയുടെ ഐഎൻഎസ് കൽപ്പേനി ആഴകടലിൽ തെരച്ചിലിനായെത്തി.
5:30 ഓടെ തിരുവനന്തപുരം ജില്ല കളക്ടർ അനുകുമാരി മുതലപ്പൊഴിയിലെത്തി തെരച്ചിൽ പ്രവർത്തികളുടെ പുരോഗതി പരിശോധിച്ചു. തുടർന്ന് ഇവർ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശികളായ ഫ്രീ മോന്റെയും, ഷിജിന്റ്യും വീടുകൾ സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. ചിറയിൻകീഴ് എം. എൽ. എ രമ്യ ഹരിദാസ് ഒപ്പമുണ്ടായിരുന്നു.


