ഓണം ടൂറിസം വാരാഘോഷത്തിന് അഞ്ചുതെങ്ങിൽ തിരിതെളിഞ്ഞു. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് ജലോത്സവത്തിൻ്റെ ഭാഗമായി ഡിറ്റിപിസി സഹായത്തോടെ അഞ്ചുതെങ്ങ് ജലോത്സവട്രസ്റ്റും, കായിക്കര ആശാൻ സ്മാരകവും, പിറവി കലാകാരൻമാരുടെ കൂട്ടായ്മയും, കായിക്കര പ്രവാസി കൂട്ടായ്മയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ഒണാഘോഷ പരിപാടികക്കാണ് മഹാകവി കുമാരനാശാന്റെ ജന്മനാട്ടിൽ ആരംഭമായാത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥിയായ ചടങ്ങിന്
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിൻ ഉദ്ഘാടകയായി.
പിറവി കലാരന്മാരുടെ കൂട്ടായ്മ ചീഫ് കോർഡിനേറ്റർ ബിഎൻ സൈജുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡന്റ് വീണ സൂനു അധ്യക്ഷതവഹിച്ചു. പിറവി രക്ഷധികാരി സി ഐ ടി യു മത്സ്യത്തൊഴിലാളി യൂണിയൻ ഭാരവാഹി ആർ ജെറാൾഡ്, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, എക്സ് മിലിട്ടറി ബിജു എം കായിക്കര, പിറവി എക്സിക്യൂട്ടീവ് അംങ്ങളായ ദിവ്യ ഗണേഷ്, ദീപ, തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സുനിൽ ഹൈലൈറ്റ്സ് നന്ദിയും പറഞ്ഞു.
തുടർന്ന് ആറ്റിങ്ങൽ ശ്രീ ധന്യയുടെ നാടകം ‘ഇല’ അരങ്ങേറി. രണ്ടാം ദിനമായ നാളെ, രാത്രി 8.00 മണിയ്ക്ക് തിരുവനന്തപുരം ഹൈലൈറ്റ്സ് ഓർക്കസ്ട്രയുടെ സൂപ്പർഹിറ്റ് ഗാനമേള.

