ആറ്റിങ്ങൽ – വക്കം റൂട്ടിൽ സർവീസ് നടത്തുന്ന സുധീർ ബസ് ഉടമ സുധീറിനെയും ബസ്സിലെ ജീവനക്കാരെയും ഓട്ടോയിൽ എത്തിയ സംഘം വെട്ടിപരിക്കെൽപ്പിച്ചതിൽ പ്രതിഷേധിച്ചു നാളെ(05-08-2022) സ്വകാര്യ ബസ് പണിമുടക്ക്.
സിഐറ്റിയു തിരുവന്തപുരം ജില്ലാ കമ്മറ്റിയും ബസ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 10 മണിക്ക് ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും.

