Thursday, August 29, 2024
HomeVAKKOMവക്കത്ത് ഓട്ടോയിൽ എത്തിയ സംഘം സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു.

വക്കത്ത് ഓട്ടോയിൽ എത്തിയ സംഘം സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു.

വക്കത്ത് ഒട്ടോയിൽ എത്തിയ സംഘം സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. സുധീർ ബസ് ഉടമ സുധീറിനാണ് പരിക്കേറ്റത്. കൂടെ ഉണ്ടായിരുന്ന ബസ് ജീവനക്കാർക്ക് നേരെയും ആക്രമണം നടന്നു. ഇന്ന് രാത്രി 9 മണിയോടെ വക്കം ചന്ത റോഡിൽ പെട്രോൾ പമ്പിനു മുന്നിലാണ് സംഭവം. ഓട്ടോയിൽ എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

ബസ് ഒതുക്കി ഇടാൻ എത്തിയപ്പോൾ ഓട്ടോയിൽ എത്തിയ സംഘം ബസ് ജീവനക്കാരെ ആക്രമിക്കുകയും അത് കണ്ട് തടഞ്ഞപ്പോഴാണ് സുധീറിനെ സംഘം വെട്ടിയത്. പരിക്കേറ്റ സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES