ഓണത്തിന്റെ ഭാഗമായി സംസ്ഥാന സര്ക്കാര് വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പാക്കറ്റിൽ ഒന്നര അണ്ടിപ്പരിപ്പ് ലഭിച്ചത് പരസ്യപ്പെടുത്തിയ വീട്ടമ്മയ്ക്കെതിരെ സൈബർ ഗുണ്ടാ ആക്രമണം.
സത്യസന്ധമായി വസ്തുതകൾ പരസ്യമായി വിളിച്ചുപറഞ്ഞ വീട്ടമ്മയ്ക്ക് നേരെയാണ് ഒരുകൂട്ടം സൈബർ ഗുണ്ടകൾ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ മാന്യതയ്ക്ക് നിരക്കാത്ത അസഭ്യവർഷവുമായി രംഗത്ത് വന്നിരിക്കുന്നത്.
അണ്ടിപ്പരിപ്പ് എന്ന വാക്കിനെ തെറി വക്കായി ചിത്രീകരിച്ചുകൊണ്ട് ആരോപണത്തെ അശ്ലീലമായി നേരിടാനും ആരോപണം ഉന്നയിച്ച വീട്ടമ്മയെ മോശക്കാരി ചിരിത്രീകരിക്കുവാനുള്ള ശ്രമം ചില സൈബർ ഗുണ്ടകളുടെ ഭാഗത്തു നിന്നും ഇന്നലെ മുതൽ ആരംഭിച്ചിരുന്നു.
കൂടാതെ സർക്കാരിനെതിരെ മനഃപൂർവ്വമായി കള്ള പ്രചാരം നടത്തുകയാണെന്ന പ്രചാരവുമായി സോഷ്യൽ മീഡിയ പാർട്ടി അനുഭാവികളും ഒപ്പം കൂടിയിരുന്നു.
ഇതോടെ ആശങ്കയിലായ വീട്ടമ്മ ഗത്യന്തരമില്ലാതെ പുതിയ പ്രതികരണവുമായി വീട്ടമ്മ രംഗത്ത് വരുകയായിരുന്നു. പുതിയ വീഡിയോ പ്രതികരണത്തിലൂടെ ആരോപണം സർക്കാരിനോ ഭരണകർത്താക്കൾക്കോ എതിരല്ലെന്നും തന്റെ പരാതി ഓണക്കിറ്റ് പാക്ക്ചെയ്ത ഉദോഗസ്ഥർ / തൊഴിലാകൾക്കെതിരെ ആയിരുന്നെന്നും പറയുന്നു.

