Wednesday, August 28, 2024
HomeAATINGALമുതലപ്പൊഴി ദുരന്തം : തലസ്ഥാന ജില്ലയായിട്ടും തിരിഞ്ഞു നോക്കാതെ മുഖ്യമന്ത്രിയും, മന്ത്രിമാരും.

മുതലപ്പൊഴി ദുരന്തം : തലസ്ഥാന ജില്ലയായിട്ടും തിരിഞ്ഞു നോക്കാതെ മുഖ്യമന്ത്രിയും, മന്ത്രിമാരും.

മുതലപ്പൊഴി ദുരന്തം സംഭവിച്ച് ദിവസങ്ങൾ കഴിയുമ്പോഴും തിരിഞ്ഞു നോക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും.

തലസ്ഥാന ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശമായിരുന്നിട്ടും ഒരു മണിക്കൂറിനുള്ളിൽ സംഭവ സ്ഥലത്ത് എത്തിച്ചേരുവാനും സാധിക്കുമെന്നിരിയ്ക്കെ സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രിയോ, മന്ത്രിമാരോ ജില്ലാ കളക്ടറോ പോലും ഇതുവരെയും നേരിട്ടെത്തിയിട്ടില്ല.

ഇത് രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തെ കാര്യമായ് ബാധിയ്ക്കുന്നതായി മത്സ്യതൊഴിലാളികൾ പറയുന്നു. അപകടം സംഭവിച്ച സമയം മുതൽ പ്രദേശവാസികൾ രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തിരമായി എത്തിയ്ക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവിശ്യപെട്ട ഭീമൻ ക്രെയിൻ സംഭവ സ്ഥലത്ത് എത്തിക്കാൻ അധികൃതർക്ക് സാധ്യമായത്പോലും രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ്.

ഇത് അപകടത്തിൽ പെട്ട് കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.

ആദ്യദിനം കാണാതായ മൂന്നുപേർക്കായുള്ള തെരച്ചിൽ മോശം കാലാവസ്ഥയെ തുടർന്നും, രാത്രി വൈകിയതോടെയും നിർത്തിവയ്‌ക്കേണ്ടിവന്നിരുന്നു. തുടർന്ന് പിറ്റേന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിൽ ഏകോപനക്കുറവ് മൂലം ഫലപ്രദമായിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഇത് സംഭവ സ്ഥലത്ത് ചെറിയതോതിൽ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും തമ്മിലുള്ള വാക്കേറ്റത്തിനും കാരണമായിരുന്നു.
ഇതോടെ ഏതാനും ചില മത്സ്യതൊഴിലാളികൾ സ്വന്തം നിലയിൽ രക്ഷാപ്രവർത്ഥനങ്ങൾക്കായ് ഇറങ്ങുകയും ചെയ്തിരുന്നു.

എന്നാൽ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍, സബ്കളക്ടര്‍, ഇന്‍സിഡന്റ് കമാന്ററായ എല്‍ എ എയര്‍പോര്‍ട്ട് സ്പെഷ്യല്‍ തഹസില്‍ദാര്‍, തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES