കെഎൽ പതിനാറ് പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ യുഎഇ യിൽ ഓണാഘോഷം സംഘടിപ്പിച്ചു. “ഇക്കരെ നിന്നൊരു, പൊന്നോണം’ സീസൺ 1 എന്നപേരിൽ ദുബായിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ KL-16 രജിസ്ട്രേഷന്റെ കീഴിലുള്ള നിരവധി പ്രവാസികൾ പങ്കെടുത്തു.
വിവിധ കലാപരിപാടികളോടും ഓണസദ്യയോടും സംഘടിപ്പിച്ച ആഘോഷ പരിപാടികൾകൾക്ക് ഗ്രൂപ്പ് അഡ്മിൻസായിട്ടുള്ള അമ്പാടിസുജി , റിജു മോഹൻദാസ് , ഗിരിലാൽ , നവീൻ വിജയൻ എന്നിവർക്കൊപ്പം പ്രോഗ്രാം കോർഡിനേർഴ്സായ ആറ്റിങ്ങൽ അശോകരാജ്, പ്രദീശൻ ശ്രീധരൻ,അജിത് എന്നിവർ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
പരിപാടികൾക്ക് കൂട്ടയ്മ പ്രതിനിധികളുംപ്രോഗ്രാം കോർഡിനേറ്റേഴ്സുമായ നിസാം അബ്ദുൽ റഷീദ്, അനുപ്രകാശ്, ജോയ് പത്മകുമാർ , സജി അശോക്, ഷാജുലാൽ , അജയകുമാർ , അനീഷ് വിക്രമൻ, ഇന്ദ്രജിത്ത്, എന്നിവർ നേതൃത്വം നൽകി.

