ആർഭാടങ്ങളും ആഘോഷങ്ങളുമൊഴിവാക്കി വൃദ്ധസദനത്തിൽ ഓണസദ്യയൊരുക്കി കായിക്കരയിലെ യുവജനകൂട്ടായ്മ. കായിക്കര കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന വൈ.കെ.എസ് എന്ന യുവജന കൂട്ടായ്മയാണ് ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്.
ഓണഘോഷ പരിപാടികൾക്കായി നാട്ടുകാരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ച് പ്രദേശത്ത് ആഘോഷപരിപാടികൾക്ക് കൂട്ടായ്മ രൂപം നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി തങ്ങളുടെ കൂട്ടിയമയിലെ അംഗവും, സംഘടകനുമായ സഹപ്രവർത്തകന്റെ അച്ഛന്റെ നിര്യണത്തെ തുടർന്നാണ് കൂട്ടയ്മഇത്തവണത്തെ ആഘോഷപരിപാടികൾ ഉപേക്ഷോയ്ക്കുവാനുള്ള തീരുമാനത്തിലെത്തിയത്.
ഇതേതുടർന്ന് പ്രദേശവാസികളിൽ നിന്ന് സ്വരൂപ്പിച്ച സംഭാവനകൊണ്ട് വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഓണസദ്യയൊരുക്കുവാനുള്ള തീരുമാനം കൈക്കൊണ്ടത്.
തുടർന്ന് വർക്കലയിലെ വാത്സല്യം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഉത്രാടം നാളിൽ ഓണസദ്യ ഒരുക്കി ആർഭാടങ്ങളും ആഘോഷങ്ങളുമൊഴിവാക്കി മാതൃകകാട്ടുകയായിരുന്നു.
ബിനീഷ്, ശംഭു,സുജീഷ്, സഞ്ജീവ്, സൂരജ്, സഞ്ജു, അനന്തകൃഷ്ണൻ, സുനു, അഭയ് കൃഷ്ണ, സിജോ, അനൂപ്, ആരോമൽ അഭിഷേക് എന്നിവർ നേതൃത്വം നൽകി.



