Thursday, August 29, 2024
HomeVARKALAവിദ്യാരംഭം ശിവഗിരിയില്‍ വിപുലമായ ക്രമീകരണങ്ങള്‍.

വിദ്യാരംഭം ശിവഗിരിയില്‍ വിപുലമായ ക്രമീകരണങ്ങള്‍.

വിദ്യാദേവത ശാരദാദേവിയുടെ സന്നിധിയില്‍ വിജയദശമിദിനമായ ബുധനാഴ്ച ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തലേദിവസം തന്നെ ശിവഗിരി മഠത്തിലും സൗകര്യ പ്രദമായ മറ്റ് കേന്ദ്രങ്ങളിലും കുട്ടികളുമൊത്ത് എത്തി പുലര്‍ച്ചെ ശാരദാമഠത്തിലെത്തിച്ചേരും. ആറരയ്ക്ക് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവരും ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍ ശിവഗിരി മഠത്തിലെ മറ്റ് സംന്യാസി ശ്രേഷ്ഠരും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കും. കുഞ്ഞുങ്ങള്‍ക്കൊപ്പം മാതാപിതാക്കളും മറ്റ് ഉറ്റവരുമടക്കം ആയിരങ്ങള്‍ വിദ്യാരംഭത്തിന് സാക്ഷ്യം വഹിക്കും.


ബുക്ക് സ്റ്റാളിന് സമീപത്തെ വഴിപാട് കൗണ്ടര്‍ അന്ന് പുലര്‍ച്ചെ പ്രവര്‍ത്തിച്ചു തുടങ്ങും. മഹാഗുരുപൂജയടക്കം ശിവഗിരിമഠത്തിലെ എല്ലാ വഴിപാടുകളും ബുക്ക് ചെയ്യുവാന്‍ പ്രത്യേക ക്രമീകരണം ഉണ്ടായിരിക്കും. വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭം സംബന്ധിച്ചുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ശിവഗിരി മഠം പി.ആര്‍.ഒ. യുമായി ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍: 9447551499.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES