കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവിന്റെ തിരുവനന്തപുരം റൂറൽ പോലീസ് ജില്ല തല ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം വി ജോയി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസ്, വർക്കല മുൻസിപ്പൽ ചെയർമാൻ വി ലാജി, അഡീഷണൽ എസ് പി സുൽഫിക്കർ, വർക്കല ഡിവൈഎസ്പി പി നിയാസ്,നാർക്കോട്ടിക് സെൽ ഡിവൈഎസ്പി രാസ്ജിത്, ഡി സി ആർ ബി ഡിവൈഎസ്പി വിജു,വർക്കല എസ് എച്ച് ഒ എസ് സനോജ്, വർക്കല സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ എന്നിവർ നേതൃത്വം നൽകി. കേരള പോലീസ് വനിതാ ബറ്റാലിയൻ, എസ് പി സി വിദ്യാർത്ഥികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. വർക്കല ഹെലിപ്പാഡിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പാപനാശത്ത് സമാപിച്ചു.അഡീഷണൽ എസ് പി സുൽഫിക്കർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈകുന്നേരം ആറുമണിക്ക് ഹെലിപാഡിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനം അഡ്വ വി ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു. വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി അധ്യക്ഷത വഹിച്ച യോഗത്തിൽ വി ശശി എംഎൽഎ മുഖ്യപ്രഭാഷണവും തിരുവനന്തപുരം രുറൽ ജില്ലാ പോലീസ് മേധാവി ആമുഖപ്രഭാഷണവും വർക്കല ഡിവൈഎസ്പി പി നിയാസ്, വാർഡ് കൗൺസിലർ സി അജയകുമാർ,ഡോ. സഞ്ജയ് സഹദേവൻ എന്നിവർ ആശംസ പ്രസംഗവും നടത്തി.
വർക്കല എസ് എച്ച് ഒ എസ് സനോജ് സ്വാഗതവും വർക്കല സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ നന്ദിയും രേഖപ്പെടുത്തി.
യോഗത്തിന് മുന്നോടിയായി വനിതാ ബറ്റാലിയൻ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വർക്കല പോലീസ് സബ് ഡിവിഷൻ ടീം വർക്കല പ്രസ്സ് ക്ലബ് ടീമുമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.

