Thursday, August 29, 2024
HomeAATINGALയോദ്ധാവ് ക്യാമ്പയിൻ : പോലീസ് ക്രിക്കറ്റ്‌ ടീമും മാധ്യമ ടീമും ഏറ്റുമുട്ടി, ടീം പോലീസിന് വിജയം.

യോദ്ധാവ് ക്യാമ്പയിൻ : പോലീസ് ക്രിക്കറ്റ്‌ ടീമും മാധ്യമ ടീമും ഏറ്റുമുട്ടി, ടീം പോലീസിന് വിജയം.

തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പയിൻ – യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് പോലീസും മാധ്യമ പ്രവർത്തകരുമായി ക്രിക്കറ്റ്‌ മാച്ച് സംഘടിപ്പിച്ചു.

കടക്കാവൂർ ടർഫ് സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 10.30 ആരംഭിച്ച പത്ത് ഓവറുകൾ ഉള്ള ക്രിക്കറ്റ്‌ മാച്ചിൽ പോലീസ് ടീം വിജയിച്ചു. ഡി വൈ എസ് പി നിയാസ് ക്യാപ്റ്റൻ ആയ പോലീസ് ടീമും വർക്കല പ്രസ്സ് ക്ലബ് സെക്രട്ടറി സാജു ക്യാപ്റ്റൻ ആയിട്ടുള്ള മീഡിയ ഫാൽക്കൻസ്‌ ടീമും ആണ് ഏറ്റുമുട്ടിയത്.

ടോസ് നേടിയ പോലീസ് ടീം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.ബാറ്റിംഗിന് ഇറങ്ങിയ മാധ്യമ പട നിശ്ചിത 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടി.മറുപടി ബാറ്റിംഗിന് ഇറങ്ങിയ പോലീസ് 7 ഓവർ പൂർത്തിയാക്കുന്നതിനു മുൻപ് ലക്ഷ്യം കണ്ടു.
എ എസ്സ് പി സുൽഫിക്കർ ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥർ ആണ് പോലീസ് ടീമിനെ നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES