മാസങ്ങൾ നീണ്ടുനിന്ന വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അവസാനിപ്പിയ്ക്കുമ്പോഴും ലക്ഷ്യം കാണാതെ അഞ്ചുതെങ്ങ് മുതലപ്പൊഴി.
തുറമുഖ നിർമ്മാണം അവസാനിപ്പിക്കുക എന്ന പ്രധാന ആവിശ്യത്തിനോടൊപ്പം മുന്നോട്ടുവച്ച മറ്റ് ആറിന ആവിശ്യങ്ങളിൽ പ്രധാനമായിരുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴിയുടെ ആശാസ്ത്രീയ നിർമ്മിതികൾക്കുള്ള ശാസ്വത പരിഹാരമെന്ന ആവശ്യമാണ് സമരം അവസാനിപ്പിയ്ക്കുമ്പോഴും ലക്ഷ്യത്തിലെത്താതെ ഇപ്പോഴും അവ്യക്തമായ് തുടരുന്നത്.
നൂറ്റി നാൽപ്പതോളം ദിവസങ്ങൾ പിന്നിട്ട തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒരുഘട്ടത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമണം വരെ എത്തിയ നിന്നിരുന്നു. ഇതേ തുടർന്നുണ്ടായ കോടതി ഇടപെടലുകളെ തുടർന്ന് സംസ്ഥാന സർക്കാർ പദ്ധതി പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിക്കാൻ സമ്മതിക്കുകയും, എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ രംഗത്തുവരികയും ചെയ്‌തതോടെയാണ് സമരസമിതി സമരം അവസാനിപ്പിയ്ക്കുവാൻ തയ്യാറായത്.
തുറമുഖ നിർമ്മാണം നിറുത്തുക, മുതലപ്പൊഴിയുടെ ആശാസ്ത്രീയ നിർമ്മിതിയ്ക്ക് ശാശ്വത പരിഹാരം തുടങ്ങിയ പ്രധാന ആവിശ്യങ്ങൾ, കൂടാതെ ആർച്ച് ബിഷപ്പിനെതിരെയടക്കം രജിസ്റ്റർ ചെയ്‌ത കേസുകൾ അവസാനിപ്പിക്കണമെന്നും സംഘർഷത്തെ പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്നുതുമുൾപ്പെടെയുള്ള ലത്തീൻ സഭയുടെ ആവശ്യങ്ങൾ സർക്കാർ തള്ളിയിട്ടും സമര സമിതി സമരം അവസാനിപ്പിയ്ക്കുവാൻ നിർബന്ധിതരാകുകയായിരുന്നു എന്നാണ് സൂചന.
ആശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് അപകടങ്ങൾ തുടർക്കഥയായ അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഇതിനോടകം സംഭവിച്ച ചെറുതും വലുതുമായ അപകടങ്ങളിലായി മരണപ്പെട്ടത് അറുപതോളം മത്സ്യത്തൊഴിലാളികളാണ്. ഓരോ തവണ അപകടങ്ങൾ സംഭവിക്കുമ്പോഴും ഹാർബറിൽ സുരക്ഷിത മത്സ്യബന്ധനം ഉറപ്പാക്കുവാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് മാധ്യമങ്ങളിലൂടെ അറിയിക്കുന്നതൊഴിച്ചാൽ നാളിതുവരെയും കാര്യമായ യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
അപകടങ്ങൾ തുടക്കഥയാകുമ്പോൾ പ്രദേശവാസികളിൽ നിന്നുള്ള പ്രതിഷേധം തണുപ്പിക്കാനായി വിദഗ്ധ സമിതികളെ നിയമിച്ചു എന്ന ഉത്തരവ് പുറപ്പെടുവിക്കുകയും തുടർന്ന് ഏതാനും ചില ഉദ്യോഗസ്ഥർ അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദർശിക്കുകയും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്യുന്നതൊഴിച്ചാൽ കാര്യമായ യാതൊരു പ്രവർത്തനങ്ങളും ഈ വിഷയത്തിന്മേൽ സർക്കാർ കൈകൊണ്ടിട്ടുമില്ല.
ഈ സമരത്തിന്റെ ആരംഭത്തിൽ വിഴിഞ്ഞത്തെ പദ്ധതി പ്രദേശത്തു നിന്നും സമരസമിതിയുടെ പന്തൽ പൊളിച്ച് നിൽക്കണമെന്ന് ആവശ്യം മുന്നോട്ടു വച്ചപ്പോൾ തന്നെ സമരപ്പന്തൽ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയർന്നുവന്നെങ്കിലും സംയുക്ത സംയുക്ത സമരസമിതി നേതാക്കളോ അഞ്ചുതെങ്ങ് ഫെറോനാ ഭാരവാഹികളോ ഇതിന് തയ്യാറായിമുന്നോട്ടുവന്നിരുന്നില്ല.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവിശ്യങ്ങളൊനിന്നും തന്നെ സർക്കാരിൽ നിന്ന് അനുകൂല നിലപാട് ലഭ്യമാകാത്ത വേളയിലും സമരം അവസാനിപ്പിയ്ക്കുവാനുള്ള സമര സമിതിയുടെ തീരുമാനം അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ അപകടക്കെണിയിലേക്ക് ഇനിയും മത്സ്യത്തൊഴിലാളികളെ കുരുതിനൽകുവാനുള്ള സംയുക്ത സമര സമിതിയുടെ അനുവാദം കൂടിയാണ്.


