അഞ്ചുതെങ്ങ് താഴമ്പള്ളി സെന്റ് ജെയിംസ് ദേവാലയത്തിലെ ദീപാലങ്കാരം കാണുവാൻ സന്ദർശകരുടെ തിരക്ക്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ സെന്റ് ജെയിംസ് ദേവാലയത്തിൽ തയ്യാറാക്കിയ ദീപാലങ്കാരം കാണുവാനാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നത്.
വിവിധ വർണ്ണങ്ങളിലെ LED ബൾബുകൾ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ദീപംകാഴ്ച ആസ്വദിക്കുവാനായ് സന്ധ്യയോടെ ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായ് എത്തുന്നത്.
ഇടവക വികാരി ഫാദർ ഫ്രഡി, ദീക്കൻ ഫ്രാങ്ക്‌ളിൻ
ഇടവക കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അലങ്കാരങ്ങൾ സംഘടിപ്പിച്ചത്.
ഡിസംബർ ഒന്ന് മുതൽ പള്ളിയും പരിസരവും നക്ഷത്രങ്ങൾ തൂക്കുകയും ഡിസംബർ 15 മുതൽ ക്രിസ്മസ് ട്രീ, പൂൽകൂടിന്റെ പണികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട്സ് വർക്കുകൾ ചെയ്തത് ലൈറ്റ്
ഡെയ്സി സൗണ്ട്സ്
ചിറയിൻകീഴ് ആയിരുന്നു.













