ഉപയോഗിച്ച വൈദ്യുതിയും അതിന്റെ തുകയും കാണിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ വരുന്ന ഏപ്രില്‍ മുതല്‍ കേരളത്തിലും നിലവില്‍വരുന്നു. ആദ്യഘട്ടത്തിൽ 37 ലക്ഷം കണക്ഷനുകളിലാണ് സ്മാർട്ട് മീറ്റർ സ്ഥാപിക്കുവാൻ പദ്ധതിയിടുന്നത്.
ഇതോടെ സ്ലാബ് സമ്ബ്രദായം ഇല്ലാതാവും. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണമടച്ചാല്‍ മതിയെന്ന ഗുണവുമുണ്ട്. ഫിക്സഡ് ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ രാത്രി നിരക്ക് കൂടുതലായിരിക്കും.
മീറ്റര്‍ സ്ഥാപിക്കുന്നതും വൈദ്യുതി ബില്‍ ഈടാക്കുന്നതും സ്വകാര്യ സ്ഥാപനമാണ്. കെ.എസ്.ഇ.ബിക്ക് പണം കൈമാറുന്നത് ഈ സ്ഥാപനമായിരിക്കും. പുതിയ കണക്‌ഷന്‍, അറ്റകുറ്റപ്പണികള്‍, വൈദ്യുതി വിതരണം തുടങ്ങിയ ചുമതലകള്‍ കെ.എസ്.ഇ.ബി തുടരും. കേന്ദ്രം നിര്‍ദ്ദേശിച്ച പാനലിലുള്ള ഡല്‍ഹി ആസ്ഥാനമായ ആര്‍.ഇ.സി.പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്കാണ് നടത്തിപ്പ് ചുമതല. അടുത്ത ആറു മാസത്തിനുള്ളില്‍ അടുത്തഘട്ടം നടപ്പാക്കുവാനാണ് പദ്ധതി.
തിരുവനന്തപുരം (നഗരം മുഴുവന്‍), കഴക്കൂട്ടം, എറണാകുളം (നഗരം മുഴുവന്‍), തൃപ്പൂണിത്തുറ, ആലുവ, മൂവാറ്റുപുഴ, പെരുമ്ബാവൂര്‍, കോഴിക്കോട്, ഫറൂഖ്, കണ്ണൂര്‍, പാലക്കാട്, തിരൂരങ്ങാടി, പള്ളം, കാസര്‍കോട് എന്നിവിടങ്ങളാണ് പദ്ധതി ആദ്യഘട്ടം നടപ്പാക്കുന്ന ഡിവിഷനുകള്‍.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രീപെയ്ഡോ,പോസ്റ്റ് പെയ്ഡോ തിരഞ്ഞെടുക്കാം..
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രീപെയ്ഡോ,പോസ്റ്റ് പെയ്ഡോ തിരഞ്ഞെടുക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രീപെയ്ഡ് മീറ്ററുകളാണ് സ്ഥാപിക്കുക. വീട് പൂട്ടിക്കിടന്നാലും വൈദ്യുതി ഉപയോഗിക്കാതിരുന്നാലും ചാര്‍ജ് ഉണ്ടാകില്ല. വൈകിട്ട് 6മുതല്‍ 10 വരെ വൈദ്യുതി നിരക്ക് കൂടുതലായിരിക്കും.
മാെബൈല്‍ പോലെ ചാര്‍ജ് തീര്‍ന്നാല്‍ ഡിസ് കണക്ടാവും. റീചാര്‍ജ് ചെയ്താല്‍ കണക്‌ഷന്‍ ആ നിമിഷം പുനഃസ്ഥാപിക്കുകയും ചെയ്യും. ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുടിശിക വരുത്തിയാലും കറണ്ട് പോകും.
മീറ്ററിന് വാടക മാത്രം നൽകിയാൽ മതിയാകും.
സ്മാര്‍ട്ട് മീറ്ററിന്റെ വില 6000രൂപയാണ്. മീറ്റര്‍ വാടക 65 രൂപവരെയാകുമെന്നാണ് സൂചന.

