Saturday, August 31, 2024
HomeVARKALAഓമ്പുഡ്സ്മാൻ ഉത്തരവ് മറികടന്ന് വെട്ടൂർ ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് ഓവർസിയർ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

ഓമ്പുഡ്സ്മാൻ ഉത്തരവ് മറികടന്ന് വെട്ടൂർ ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് ഓവർസിയർ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

ഓമ്പുഡ്സ്മാൻ ഉത്തരവ് മറികടന്ന് വെട്ടൂർ ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് ഓവർസിയർ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

താത്കാലിക നിയമനങ്ങൾ നിർബന്ധമായും എംപ്ലോയമെന്റ് എക്സ്ചേഞ്ച്കൾ വഴി ചെയ്യണമെന്ന തദ്ദേശസ്ഥാപനങ്ങളുടെ ഓമ്പുഡ്സ്മാൻ ഉത്തരവ് മറികടന്നാണ് വെട്ടൂർ ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് അവർസിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വെട്ടൂർ ഗ്രാമപഞ്ചായത്തിലെ (എം.ജി.എൻ.ആർ.ഇ. ജി.എസ്) തൊഴിലുറപ്പ് വിഭാഗത്തിൽ ഓവർസിയറുടെ താത്കാലിക ഒഴിവിലേക്കാണ് ഗ്രാമ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡിപ്ലൊമാ (സിവിൽ)/ ഐ.ടി.ഐ (സിവിൽ) എന്നിവയി ഏതെങ്കിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്ക റ്റുകളും സഹിതം 23ന് ഉച്ചയ്ക്ക് 12ന് ഗ്രാമപഞ്ചായത്ത്കാര്യാലയ ത്തിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യവിൽ പങ്കെടുക്കണമെന്ന അറിയിപ്പാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ നൽകിയിരിക്കുന്നത്.

2023 ഡിസംബർ 8 ലെ GO നമ്പർ 1440/22
ഉത്തരവ് “തൊഴിലും നൈപുണ്ണ്യ ഉത്തരവിന്റെ അടിസ്ഥാനത്തിലെ ഉത്തരവ്കളുടെ നഗ്നമായ ലംഘനമാണ് ഇത്.

സമാന നിയമനത്തിനായ് ശ്രമിച്ച അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഇടപെടലുകൾക്കെതിരെ നൽകിയ പൊതുതാല്പര്യ ഹർജിയിൽ കഴിഞ്ഞ ജനുവരി 12 2023 നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ വഴി മാത്രമേ തത്കാലിക നിയമനങ്ങൾ പാടുള്ളൂ എന്ന കർശന ഉത്തരവ് കേസ് നമ്പർ 1010/22 ന്റെ ഭാഗമായി ഓമ്പുഡ്സ്മാൻ ജസ്റ്റിസ് ഗോപിനാഥ് നൽകിയത്.

രാഷ്ട്രീയ വ്യക്തി താല്പര്യങ്ങൾ മുൻനിർത്തിയുള്ള അഴിമതിയാണ് ഇത്തരം അനധികൃത നിയമനങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന ആക്ഷേപങ്ങളും നിലനിൽക്കെയാണ് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ഈ പരസ്യമായി നിയമലംഘനം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES