Sunday, September 1, 2024
HomeVARKALAകിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ വർക്കല ഒഎൻവി അനുസ്മരണം സംഘടിപ്പിച്ചു.

കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ വർക്കല ഒഎൻവി അനുസ്മരണം സംഘടിപ്പിച്ചു.

കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ വർക്കല മുനിസിപ്പൽ പാർക്കിൽ ഒഎൻവി അനുസ്മരണം സംഘടിപ്പിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ. എം ലാജി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ‘കിസാക് ‘ പ്രസിഡന്റ് ഷോണി ജി. ചിറവിള അധ്യക്ഷത വഹിച്ചു. കെ. കെ രഘുനാഥ്, എസ്. ബാബുജി, വർക്കല സജീവ് എന്നിവർ ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ബി. ഭുവനേന്ദ്രൻ, ഡോ. എസ്. ജയകുമാർ, ഡോ. എം. മുഹമ്മദ് കബീർ, എം. സഞ്ജീവ്, കൂനമ്പായിക്കുളം ശ്രീകുമാർ എന്നിവർ ഒ.എൻ.വി കവിതകളുടെ ആസ്വാദനം നിർവ്വഹിച്ചു.

അദ്ധ്യാപകരുടെ ‘ടീച്ചിംഗ് എയ്ഡ് ‘ നിർമ്മാണ മത്സരത്തിൽ സംസ്ഥാന അവാർഡ് നേടിയ പനയറ എസ്. എൻ.വി. എച്ച്.എസ്. എസ്. അദ്ധ്യാപകൻ ഉണ്ണി ജി. കണ്ണൻ, ആകാശവാണി, ദൂരദർശൻ ഹയർ ഗ്രേഡ് ആർട്ടിസ്റ്റും ‘തോറ്റംപാട്ട് കലാകാരനു’മായ വർക്കല സുധീഷ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ‘കിസാക് ‘ സെക്രട്ടറി മണിലാൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കല സബേശൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഒ.എൻ. വി കവിതകളുടെ ആലാപനവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES