Tuesday, September 3, 2024
HomeANCHUTHENGUദുരിതാശ്വാസനിധി തട്ടിപ്പ് : കോൺഗ്രസ്സ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യവുമായി അഞ്ചുതെങ്ങിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം...

ദുരിതാശ്വാസനിധി തട്ടിപ്പ് : കോൺഗ്രസ്സ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യവുമായി അഞ്ചുതെങ്ങിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ദുരിതാശ്വാസനിധി തട്ടിപ്പ് നടത്തിയ കോൺഗ്രസ്സ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യവുമായി അഞ്ചുതെങ്ങിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

വ്യാജരേഖയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിയെടുത്ത കോൺഗ്രസ്‌ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യമുന്നയിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം കായിക്കര മുതൽ ഒന്നാംപാലം വരെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പ്രതിഷേധ പ്രകടനത്തിന്റെ ഉൽഘാടനം ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി വിഷ്ണു മോഹൻ നിർവ്വഹിച്ചു.

പരിപാടിയിൽ ബ്ലോക്ക്‌ കമ്മിറ്റി അംഗം വിജയ് വിമൽ, സിപിഐ(എം) കായിക്കര ബ്രാഞ്ച് സെക്രട്ടറി സുനി പി കായിക്കര, മേഖല പ്രസിഡന്റ്‌ ജിതിൻ ശ്രീറാം, ആകാശ് സേനൻ, നന്ദു ദാസ്,വിശ്വരാജ്,കാർത്തിക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES