Tuesday, September 3, 2024
HomeANCHUTHENGUമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് : തനിക്ക് എതിരായ ആരോപണം വ്യക്തിവി വിദ്ധ്വേഷത്തിന്റെ ഭാഗം, അഞ്ചുതെങ്ങിലെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് : തനിക്ക് എതിരായ ആരോപണം വ്യക്തിവി വിദ്ധ്വേഷത്തിന്റെ ഭാഗം, അഞ്ചുതെങ്ങിലെ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാവ് ബ്രീസ്സ്ലാൽ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ തനിക്ക് എതിരായ ആരോപണം വ്യക്തിവി വിദ്ധ്വേഷത്തിന്റെ ഭാഗമാണെന്ന് അഞ്ചുതെങ്ങിലെ കോൺഗ്രസ്‌ നേതാവ് ബ്രീസ്സ്ലാൽ വ്യക്തമാക്കി.

ഗ്രാമ പഞ്ചായത്തിൽ കമ്മീഷൻ കൈപ്പറ്റി നിശ്ചയിക്കപ്പെട്ട താത്കാലിക നിയമനങ്ങൾക്കെതിരെ ഒമ്പുഡ്സ്മാനിൽ പരാതി നൽകി നിയമ പോരാട്ടങ്ങൾക്കൊടുവിൽ താൻ നേടിയെടുത്ത വിജയത്തിൽ അസ്വസ്ഥതരായവരുടെ പകപ്പൊക്കലാണ് ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമെന്നും അദ്ദേഹം പറയുന്നു.

മാത്രവുമല്ല, താൻ ഉപജീവനത്തിനായ് വിദേശത്ത് ജോലി നോക്കിയപ്പോൾ പോലും തന്റെ മൊബൈൽ നമ്പർ അപേക്ഷകളിൽ ഉൾപ്പെടുത്തി പലരും അപേക്ഷ സമർപ്പിച്ചതായും , ഇത് പ്രാദേശിക സിപിഎം നേതാക്കളിൽ പ്രമുഖനായ ഇപ്പോഴുത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവിന്റെ നേതൃത്വത്തിലാണെന്നും അദ്ദേഹം പറയുന്നു.

തന്നെയും തന്റെ കുടുംബത്തേയും മനഃപൂർവ്വം അതിക്ഷേപിക്കുവാൻ വേണ്ടി കെട്ടിചമ്മച്ച ആരോപണങ്ങൾക്കെതിരെ കോടതിയെ വാമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES