മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ കോൺഗ്രസ്സ് നേതാക്കളെ ഉന്നംവച്ചുള്ള അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് വി ലൈജുവിന്റെ ആരോപണത്തിൽ പ്രതികരണവുമായ് കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജൂഡ് ജോർജ് രംഗത്ത്.
“പഞ്ചായത്ത് പ്രസിഡൻറ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തരംതാഴരുത്” കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജൂഡ് ജോർജ്ജ് പറഞ്ഞു.
കഴിഞ്ഞദിവസം കേരളം ആകെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങിലെ മുൻ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന ബ്രീസ് ലാലിന്റെ ഇടപെടലിനെ കുറിച്ച്, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു കേരള മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബ്രീസ് ലാൽ ഇതിൻറെ ഏജൻറ് ആണെന്നും, തൻറെ നമ്പർ ഉപയോഗിച്ച് 16 അപേക്ഷകൾ നൽകിയെന്നും, രേഖകളിൽ കൃത്രിമം കാട്ടിയെന്നും, ഗുണഭോക്താക്കളിൽ നിന്ന് കമ്മിഷൻ വാങ്ങാറുണ്ടെന്നും, ഒരു വ്യക്തിയെ ലക്ഷ്യം വെച്ച് തുടങ്ങിയ പരാതി സംസ്ഥാനമൊട്ടാകെയുള്ള തട്ടിപ്പിന്റെ ചുരുളഴിച്ചു എന്നതിൽ അഭിമാനം ഉണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചത് ശ്രദ്ധയിൽപ്പെട്ടു.
യഥാർത്ഥത്തിൽ എന്താണ് ഈ പരാതിയുടെ അടിസ്ഥാനം., അഞ്ചുതെങ്ങ് പഞ്ചായത്തിലെ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നാലു വാർഡുകളിൽ വിമത സ്ഥാനാർത്ഥികളെ നിർത്തി ഇരുപതിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഈ നാലു വാർഡിലും വിജയിച്ച അധികാരം പിടിച്ച് താങ്കളെ പഞ്ചായത്ത് പ്രസിഡൻറ് ആകാൻ സഹായിച്ചത് ഇതേ ബ്രീസ് ലാൽ ആയിരുന്നു.
ഭരണത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ പഞ്ചായത്തിലെ ക്ലാർക്ക്, സ്വീപ്പർ, അറ്റൻഡർ, തൊഴിലുറപ്പ് സ്റ്റാഫ്, ഹെൽപ്പർമാർ (അംഗൻവാടി, ആശുപത്രി) തുടങ്ങി താത്കാലിക നിയമനങ്ങളിൽ സർക്കാർ ഉത്തരവ് മറികടന്ന് പാർട്ടിക്കാരെയും, സ്വന്തക്കാരെയും തിരുകി കയറ്റാനുള്ള ശ്രമം നിയമപരമായി എതിർത്തതിലുള്ള വ്യക്തിവൈരാഗ്യവും, നിലവിലെ സിഡിഎസ് ചെയർപേഴ്സൻ്റേ മൃഗാശുപത്രിയിലെ സ്വീപ്പർ നിയമനവുമായി ബന്ധപ്പെട്ട ഓംബുഡ്സ്മാന്റെ ഇടപെടലും, ഭരണത്തിലെ സ്വജനപക്ഷപാതവും, ഇഷ്ടക്കാരെ കയ്യും മെയ്യും മറന്ന കാലാകാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനത്ത് ഒട്ടാകെ നടത്തിവരുന്നത് ഇവിടെയും അനുവർത്തിക്കാൻ ശ്രമിച്ച പരാജയപ്പെട്ടതിലുള്ള അമർഷവും, വിദ്വേഷവും, നിസ്സഹാതയും ആണ് ഇതിന് പിന്നിലെ പ്രേരക ഘടകം.
*ബ്രീസ് ലാൽ ദുരിതാശ്വാസ സഹായം വാങ്ങി സാധാരണക്കാർക്ക് കൊടുത്തതിന് അഞ്ചുതെങ്ങിലെ കോൺഗ്രസ് എന്ത് പിഴച്ചു??
*വാർഡ് മെമ്പർ ആയതിന്റെ പേരിൽ ഒരാളിന് ദുരിതാശ്വാസ സഹായം ലഭിക്കാൻ അർഹതയില്ലേ??
*അങ്ങനെയെങ്കിൽ നിങ്ങളുടെ രണ്ടാം വാർഡ് മുൻ മെമ്പറായ വ്യക്തി ഇത് ദുരിതാശ്വാസ സഹായം സ്വീകരിച്ചിട്ടില്ലേ..??
- ഇനി ബ്രീസ് ലാൽ 16 അപേക്ഷയോടൊപ്പം തൻറെ നമ്പർ നൽകിയതാണ് താങ്കളുടെ പ്രശ്നമെങ്കിൽ, അഞ്ചുതെങ്ങിലെ സാധാരണക്കാർ സർക്കാർ ഓഫീസുകളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് നമ്മുടെ പഞ്ചായത്ത് ഓഫീസിലെ അനുഭവം തന്നെ എത്ര കമ്മിറ്റിയിലാണ് നാം ചർച്ച ചെയ്തത്..??
- ബ്രീസ് ലാലിൻറെ അക്കൗണ്ടിൽ ഇവരിൽ ആരുടെയെങ്കിലും ഫണ്ട് വന്നതായി താങ്കൾക്ക് അറിയാമോ..??
- ബ്രീസ് ലാൽ ഇവരിൽ ആരോടെങ്കിലും കമ്മീഷൻ ചോദിച്ചതായി താങ്കളോട് ആരെങ്കിലും പരാതി നൽകിയോ..??
- എങ്കിൽ ആ പരാതി സഹിതം അല്ലേ നിയമനടപടി സ്വീകരിക്കേണ്ടത്??
- അതേസമയം താങ്കളുടെ പാർട്ടിയുടെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയ വ്യക്തി എങ്ങനെയാണ് ഇതേ ദുരിതാശ്വാസ സഹായം ഗുണഭോക്താക്കളുടെ വീട്ടിൽ കൊണ്ട് കൊടുത്തത്??
- എല്ലാത്തിലും രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചുള്ള താങ്കളുടെ ആരോപണം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതാണോ??
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്രമക്കേട് ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അഞ്ചുതെങ്ങിലെ കോൺഗ്രസ് പാർട്ടിയുടെ മേൽ അതിന്റെ ഉത്തരവാദിത്വം കെട്ടിവയ്ക്കേണ്ട. പാർട്ടി ആരെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും അഞ്ചുതെങ്ങ്വ്യ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ്ജ് വ്യക്തമാക്കി.

