Tuesday, August 27, 2024
HomeAATINGALന്യൂനതകളെ അതിജീവിച്ച് ഉന്നത വിജയം കരസ്തമാക്കി അഞ്ചുതെങ്ങ് സ്വദേശിനി.

ന്യൂനതകളെ അതിജീവിച്ച് ഉന്നത വിജയം കരസ്തമാക്കി അഞ്ചുതെങ്ങ് സ്വദേശിനി.

ന്യൂനതകളെ അതിജീവിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ (NIOS) പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കി അഞ്ചുതെങ്ങ് സ്വദേശിനി.

അഞ്ചുതെങ്ങ് വലിയപള്ളി പടിപ്പുര വീട്ടിൽ ഇപ്പോൾ താമസം കടയ്ക്കാവൂർ തെറ്റിമൂല ചമ്പാവിൽ മത്സ്യതൊഴിലാളിയായ ഡാമിയന്റെയും, മേരിയുടെയും മകൾ മെറീനയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ പരീക്ഷയിൽ ന്യൂനതകളെ മറികന്ന് ഉന്നത വിജയം കരസ്തമാക്കിയത്.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അപ്രതീക്ഷിതമായ് എത്തിയ പനിയാണ് മേറീനയുടെ ജീവിതം മാറ്റിമറിച്ചത്. തുടർന്ന് കഴിച്ച മെഡിനുകളുടെ അലർജിയെ തുടർന്ന് മെറീനയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു.
ഇതോടെ പഠനം ഉപേക്ഷിയ്ക്കേണ്ടി വന്ന മെറിൻ ഈ കുറവുകളെല്ലാം അതിജീവിച്ചുകൊണ്ട് തന്റെ ഇരുപത്തിഅഞ്ചാം വയസ്സിലാണ് ഇപ്പോൾ ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്.

ഓപ്പൺ സ്കൂളിൽ എക്സാം രജിസ്റ്റർ ചെയ്ത് പത്താം തരം തതുല്യ പരീക്ഷ എഴുതുന്ന ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥിനികൂടിയാണ് മെറീന. ഓപ്പൺ സ്കൂളിൽ എക്സാം രജിസ്റ്റർ ചെയ്തു മെറീനയെ പഠിക്കാൻ സഹായിച്ചത് ചക്ഷുമതി അസിസ്റ്റീവ് ടെക്നോളജി സെന്റർ മാനേജിങ് ട്രസ്റ്റി ആയിട്ടുള്ള രാം കമലിന്റെ നേതൃത്വത്തിൽ പ്രവർത്തിയ്ക്കുന്ന സംഘടനയാണ്.
ഇതിനായി കമ്പ്യൂട്ടറിൽ പ്രത്യേകം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ഓരോ പഠങ്ങളും കേട്ട് പഠിക്കുവാനും മനപാഠമാക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുകയുമായിരുന്നു.

പഠനത്തിൽ മാത്രമല്ല മെറീനയുടെ കഴിവുകൾ, ഇതിനോടകം സ്വന്തമായി നാല് നോവലുകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് കൂടാതെ കീബോർഡ്, പാട്ട് എന്നിവയിലും അസാമാന്യ കഴിവ് തെളിയ്ക്കുവാൻ മെറിനു സാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES