കലാഭവൻമണിയുടെ നാടൻപാട്ടുകളെ കുറിച്ചുള്ള പഠനഗ്രന്ഥം “മണിത്താളം” കായിക്കര ആശാൻ മെമ്മോറിയൽ അസോസ്സിയേഷൻ ലൈബ്രറിക്ക് കൈമാറി. മഹാകവി കുമാരനാശാൻ ജന്മശദാബ്ദി ആഘോഷവേദിയിൽ അസോസിയേഷൻ വർക്കിംങ്ങ് പ്രസിസന്റ് അഡ്വക്കേറ്റ് ചെറുന്നിയൂർ ജയപ്രകാശ് പുസ്തകം ഏറ്റുവാങ്ങി. ഗവേണിംഗ് ബോഡി അംഗങ്ങളായ കരവാരം രാമചന്ദ്രൻ , എസ്. ശരത്ചന്ദ്രൻ , ഗ്രന്ഥശാലാസംഘം താലൂക്ക് ജോയിന്റ് സെക്രട്ടറി
എസ്. പ്രവീൺചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു. ഗവേഷണ ഗ്രന്ഥങ്ങളടക്കം വിപുലമായ ഒരു ലൈബ്രറിയാണ് സ്ഥാപനത്തിൽ പ്രവർത്തിക്കുന്നത്.

