Thursday, August 22, 2024
HomeANCHUTHENGUതീരപ്രദേശങ്ങളില്‍ ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം.

തീരപ്രദേശങ്ങളില്‍ ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം.

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം. 52 ദിവസമാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ 10 ശനിയാഴ്‌ച അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണ് നിരോധനം. ഇത് സംബന്ധിച്ച്‌ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

▪️നിരോധനകാലത്ത് തീരത്ത് നിന്നും 22 കിലോമീറ്റര്‍ ദൂരെ വരെ മത്സ്യബന്ധനം അനുവദിക്കില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഇന്‍ബോര്‍ഡ് ഔട്ട്ബോര്‍ഡ് വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കാണ് നിരോധനം. സമുദ്രത്തിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനാണ് ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES