ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. സബ് ജൂനിയർ വ്യക്തിഗത ഇനത്തിൽ വർക്കലയുടെ തേജസ്.ആർ.എസ്. വെള്ളി മെഡലും, സബ് ജൂനിയർ വ്യക്തിഗത ഇനത്തിൽ ശരൺ സജിത്ത് സ്വർണവും, വെങ്കലവും നേടി. ജൂനിയർ വ്യക്തിഗത ഇനത്തിൽ അമൃത.പി, സീനിയർ വ്യക്തിഗത ഇനത്തിൽ അമൃതവിജയൻ എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ടീം ഇനത്തിൽ അമൃതവിജയൻ, സാഹിത്യ ജെ.ഐ, അമൃത.പി എന്നിവർ സ്വർണ മെഡലും നേടി. മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് ഹാതിം,ആനന്ദ് ഇടവ,അനന്തവർണ തുടങ്ങിയവരെ അനുമോദിച്ചു.
വർക്കലയിൽ എത്തിയ വിജയികൾക്ക് വി. ജോയി എം.എൽ.എയുടെ ഓഫീസിൽ സ്വീകരണം നൽകി. സുനിൽ മഹർബ അദ്ധ്യക്ഷത വഹിച്ചു. സെൻസെയ് എസ്.വിജയൻ,മുൻ കൗൺസിലർ ബിന്ദു,സുനില.എസ്, ഷീബ.പി, സലീന, സജീർ കുരകണ്ണി, നിത്യ.ബി, ജീന.ജെ, ബിന്ദു.കെ, വിജയൻ നായർ, അരുൺ ബ്ലൂ വാട്ടർ തുടങ്ങിയവർ പങ്കെടുത്തു.

