Thursday, August 29, 2024
HomeAATINGALസംരക്ഷണഭിത്തിയില്ലാത്തതിനെ തുടർന്ന് പള്ളിമുക്ക് - ഏലാപ്പുറം റോഡിൽ അപകടത്തിൽപ്പെട്ടയാൾ മരിച്ചു.

സംരക്ഷണഭിത്തിയില്ലാത്തതിനെ തുടർന്ന് പള്ളിമുക്ക് – ഏലാപ്പുറം റോഡിൽ അപകടത്തിൽപ്പെട്ടയാൾ മരിച്ചു.

സംരക്ഷണഭിത്തിയില്ലാത്തതിനെ തുടർന്ന് പള്ളിമുക്ക് – ഏലാപ്പുറം റോഡിൽ അപകടത്തിൽപ്പെട്ടയാൾ മരിച്ചു. കടയ്ക്കാവൂർ തെക്കുംഭാഗം എംഎസ് ഭവനിൽ മണി (56) ആണ് സംരക്ഷണഭിത്തിയില്ലാത്തതിനെ തുടർന്ന് പള്ളിമുക്ക് – ഏലാപ്പുറം റോഡിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചത്.

റോഡിന്റെ ആശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമായത് വൈകിട്ട് മൂന്നരയോടെ കിളിമാനൂരിലെ ബന്ധുവീട്ടിൽ നിന്നും തിരികെ കടയ്ക്കാവൂരിലെ തെക്കുംഭാഗത്തേയ്ക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ റോഡിന്റെ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്തെ ഇരുപതടിയോളം താഴ്ചയുള്ള ഗർത്തത്തിൽ വാഹനവുമായി പതിയ്ക്കുകയായിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ അദ്ദേഹത്തെ പുറത്തേടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രാത്രി 8 മണിയോടെ സംഭവം മരണം സംഭവിക്കുകയായിരുന്നു.

മുൻപും ഈ റോഡിൽ സമാനമായ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. റോഡിലെ തുടരെ തുടരെയുള്ള ഹെയർപിൻ വളവുകളും കുത്തിറക്കവുമാണ് വാഹനങ്ങളുടെ നിയന്ത്രണം തെറ്റുവാനുള്ള പ്രധാനകാരണം. കൂടാതെ വഴിവിളക്കുകളുടെ ആഭാവവും അപകടങ്ങൾ പെരുകാൻ കാരണമാകുന്നുണ്ട്. അപകടങ്ങൾ തുടർക്കഥ ആയതോടെ റോഡിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിയ്ക്കണമെന്ന ആവിശ്യം നാട്ടുകാരുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്നും ഉണ്ടായെങ്കിലും അധികൃതർ കണ്ണടയ്ക്കുകയായിരുന്നു.

എത്രയും പെട്ടെന്ന് തന്നെ ഈ ഭാഗത്ത് സംരക്ഷണ ഭിത്തിൽ നിർമ്മിക്കുവാനുള്ള നടപടി സ്വീകരിച്ചു, വഴിവിളക്കുകൾ സ്ഥാപിച്ചും ഈ മേഖലയെ അപകട രഹിതമാക്കുവാനുള്ള നടപടികൾ സ്വീകരിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES