അഞ്ചുതെങ്ങിൽ റോഡിലെ കുഴിയിൽ “പിടയ്ക്കണ മീനുകളെ’ കണ്ടെത്തി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പുത്തൻന്നട – അമ്മൻ കോവിൽ റോഡിലെ കുഴികളിലാണ് പിടയ്ക്കണ മീനുകളെ കണ്ടെത്തിയത്.
വെളുപ്പിന് കടല്പണിയ്ക്ക് പോകുവാനായ് ഇതുവഴി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച മത്സ്യതൊഴിലാളികളാണ് റോഡിലെ ഗട്ടറിൽ വളരുന്ന മത്സ്യങ്ങളെ കണ്ടത്. വെളുപ്പിനായതിനാൽ റോഡിലെ കുഴികളിൽ നിറഞ്ഞുകിടന്ന വെള്ളം തെളിഞ്ഞ അവസ്ഥയിലായതാണ് മീനുകൾ ഇവരുടെ ശ്രദ്ധയിൽപ്പെടാനുള്ള കാരണം.
കായൽ മത്സ്യമായ തിലാപിയ മത്സ്യമാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെറുതും വലുതുമായ മൂന്നോളം മത്സ്യങ്ങളെ ഒരു കിഴിൽനിന്ന് മാത്രം കണ്ടെത്തിയതായി പ്രദേശവാസികളായ മത്സ്യതൊഴിലാളികൾ പറയുന്നു.
പുത്തൻനട – അമ്മൻ കോവിൽ റോഡ് മഴ മാനത്ത് കണ്ടാൽ വെള്ളക്കെട്ടാകുന്ന അഞ്ചുതെങ്ങിലെ പ്രധാന റോടുകളിൽ ഒന്നാണ്. ഇവിടുത്തെ റോഡുകൾ തകർന്നിട്ട് മാസങ്ങളായിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല, തന്മൂലം മഴക്കാലമാകുന്നതോടെ ഇവിടങ്ങളിൽ വൻ വെള്ളക്കെട്ടുകളാണ് രൂപപ്പെടുന്നത്.
ലക്ഷങ്ങൾ ചിലവഴിച്ച ഓട സംവിധാനം ഈ ഭാഗങ്ങളിൽ നിലവിലുണ്ടെങ്കിലും ഇത് കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കം ചെയ്ത് ശുചീകരിക്കാത്തതും, മലിനജലം ഒഴുകി പോകേണ്ട പ്രധാന ഭാഗങ്ങൾ മാലിന്യങ്ങളാൽ മൂടികിടക്കുന്നതും ഇവിടം വെള്ളക്കെട്ടായി മാറാൻ കാരണമാകുന്നുണ്ട്.
മഴ ശക്തമായതോടെ സമീപ പ്രദേശങ്ങളിലെ തൊടുകളും ഓടകളും കരകവിഞ് ഒഴുകിയതാകാം മീനുകൾ കൂട്ടത്തോടെ റോഡിലെ കുഴികളിലേക്ക് എത്തുവാൻ കാരണമെന്നാണ് സൂചന.
വീഡിയോ ദൃശ്യങ്ങൾ : https://youtube.com/shorts/XswnX6gXt6g?feature=share

