ബി.ജെ.പി. നാവായിക്കുളം നോർത്ത്. സൗത്ത് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു, ഉപ്പ് മുതൽ കർപ്പൂരം വരെ മുഴുവൻ സാധനങ്ങൾക്കും വില കൂട്ടിയ സംസ്ഥാന സർക്കാരിൻ്റെ നടപടി പിൻവലിക്കണമെന്ന് ബി.ജെ.പി.നേതാക്കാൾ ആവശ്യപ്പെട്ടു. നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകൾ കിഴക്കേ നടയിൽ എത്തി പ്രതിഷേധ പ്രകടനം അവസാനിപ്പിച്ചു.തുടർന്ന് ജനദ്രോഹ ബജറ്റ് കത്തിച്ചു.ബി.ജെ.പി.നാവായിക്കുളം മണ്ഡലം പ്രസിഢൻ്റ് സജി.പി.മുല്ല നല്ലൂർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു, നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു. മണ്ഡലം സെക്രട്ടറി മുല്ലനല്ലൂർ ശ്രീകുമാർ. നാവായിക്കുളം സൗത്ത് ഏരിയ ജനറൽ സെക്രട്ടറി രാജീവ് ചിറ്റായിക്കോട്. നോർത്ത് ഏരിയ പ്രസിഢൻ്റ് പത്മകുമാർ.ജനറൽ സെക്രട്ടറി വിജയൻ പിള്ള, എന്നിവർ സംസാരിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാവായിക്കുളം അശോകൻ, ജിഷ്ണു എസ് ഗോവിന്ദ്, എസ്.അരുൺകുമാർ. കുമാർ.ജി.. ബി.ജെ.പി നേതാക്കളായ യമുന ബിജു. രശ്മി രാജൻ.അനന്തവിഷ്ണു, ജയചന്ദ്രൻ,ഗോകുൽ, ,സുദേവൻ.ജി. അനിൽ കുമാർ. മോഹനൻ.എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

