ശൗചാലയം ഇല്ലാത്തവര്‍ക്കും ഉപയോഗ യോഗ്യമല്ലാത്ത ശൗചാലയമുള്ളവര്ക്കും അതത് നഗരസഭയില്‍ വ്യക്തിഗത ഗാര്‍ഹിക ശൗചാലയത്തിനുളള അപേക്ഷ നല്‍കാം. മുന്‍കാലങ്ങളില്‍ ശൗചാലയം പണിയുന്നതിന് ധനസഹായം ലഭിക്കാത്തവര്‍, ബി.പി.എല്‍ കുടുംബം, എസ്.സി/എസ്.റ്റി വിഭാഗം, വനിതകള്‍ ഗൃഹനാഥയായിട്ടുളളവര് എന്നിവര്‍ക്ക് മുന്‍ഗണന. അപക്ഷകള്‍ ജൂലൈ 25 നകം അതത് നഗരസഭകളില്‍ നല്‍കണം. വിശദമായ പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുമെന്ന് ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

