ഇൻഷുറൻസ് കഴിഞ്ഞ വാഹനത്തിൽ കറങ്ങി വാഹനയാത്രക്കാർക്കും കാൽനാടായാത്രക്കാർക്കും വൻ തുക പെറ്റിയടിച്ച് അഞ്ചുതെങ്ങ് പോലീസ്.
വാഹന പരിശോധനകളിലൂടെയും ഹെൽമെറ്റ്, മാസ്ക് എന്നിവ ഇല്ലാത്തത് ചൂണ്ടിക്കട്ടിയാണ് പൊതു നിരത്തിൽ സഞ്ചരിക്കുന്നവർക്ക് അഞ്ചുതെങ്ങ് പോലീസ് വ്യാപകമായി ഫൈൻ നൽകിവരുന്നത്. എന്നാൽ ഫൈനടിയ്ക്കുവാനായി ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന പോലീസ് വാഹനത്തിന് ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ KLO1BW7958 ( മഹിന്ദ്ര ബൊലേറോ ) വാഹനത്തിന്റെ കേരള സ്റ്റേറ്റ് ഗവണ്മെന്റ് ഡിപ്പാർട്മെന്റ്
130012103254 നമ്പർ ഇൻഷുറൻസ് പോളിസി 2022 മാർച്ച് 08 ന് അവസാനിച്ചതായാണ് RTO വെഹിക്കിൾ ഡീറ്റെയിൽസ് എന്ന ആപ്പ് വഴി ലഭിയ്ക്കുന്ന വിവരം.
മാത്രവുമല്ല കോവിഡ് വ്യാപന പശ്ചാത്തലത്തിന്റെ ഭാഗമായി സാമൂഹിക അകലത്തിന്റെയും മാസ്ക്കിന്റെയും പേരിൽ കാൽനടയാത്രികർക്ക് ഉൾപ്പെടെ ഫൈൻ നൽകുമ്പോൾ ഉദ്യോഗസ്ഥർ ഇതൊന്നും പാലിയ്ക്കാറില്ലെന്ന ആക്ഷേപവും വ്യാപകമാണ്. ഇത് ചോദ്യം ചെയ്യുന്നവർക്ക് നേരെ തട്ടികയറുന്നതും സ്ഥിരം സംഭവങ്ങളാണെന്നാണ് പറയപ്പെടുന്നത്.
നിയമം നടപ്പാക്കുവാനെന്ന പേരിൽ സാധാരണക്കാരന് വൻതുക ഫൈൻ നൽകുന്ന പോലീസിന്റെ നിയമ ലംഘനങ്ങൾക്ക് ആര് പിഴ നൽകുമെന്നാണ് സാധാരണക്കാരായ നാട്ടുകാരുടെ ചോദ്യം.

