Tuesday, October 1, 2024
HomeANCHUTHENGUബിജെപി മെമ്പർഷിപ്പ് കാമ്പയ്ന്റെ ഭാഗമായി അഞ്ചുതെങ്ങിൽ വിളമ്പര ജാഥ സംഘടിപ്പിച്ചു.

ബിജെപി മെമ്പർഷിപ്പ് കാമ്പയ്ന്റെ ഭാഗമായി അഞ്ചുതെങ്ങിൽ വിളമ്പര ജാഥ സംഘടിപ്പിച്ചു.

ബിജെപി മെമ്പർഷിപ്പ് കാമ്പയ്ന്റെ ഭാഗമായി അഞ്ചുതെങ്ങിൽ വിളമ്പര ജാഥ സംഘടിപ്പിച്ചു. ബിജെപി കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു അധ്യക്ഷതവഹിച്ച പരിപാടിയുടെ ഉൽഘാടനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ നിർവ്വഹിച്ചു. പരിപാടിക്ക് ആശാനാഥ് ആശംസകൾ നേർന്നു.

മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, കടയ്ക്കാവൂർ അശോകൻ, എൻഎസ് സജു, കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു മെമ്പർമാരായ അനീഷ് പത്മനാഭൻ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ, ലീലാമ്മ, ഷൈനി, ന്യൂനപക്ഷ മോർച്ച മണ്ഡലം കമ്മറ്റി പ്രസിഡന്റ് എഡിസൺ പെൽസിയാൻ, ജില്ലാ കമ്മറ്റി അംഗം നൗഷാദ്, സജിലാൽ, സലീവ്, ശ്യംശർമ്മ, സഞ്ജു കടയ്ക്കാവൂർ, ജോസ്, തുടങ്ങിയവർ നേതൃത്വം നൽകി. അഞ്ചുതെങ്ങ് സജനായിരുന്നു ജാഥ ക്യാപ്റ്റൻ. അഞ്ചുതെങ്ങ് കോട്ടയിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച വിളമ്പര ജാഥ കായിക്കരയിൽ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES