Saturday, August 24, 2024
HomeAATINGALഭരത്ഗോപി പുരസ്കാരവും മാനവസേവ, കർമ്മ ശ്രേഷ്ഠ പുരസ്കാരങ്ങളും വിതരണം ചെയ്തു

ഭരത്ഗോപി പുരസ്കാരവും മാനവസേവ, കർമ്മ ശ്രേഷ്ഠ പുരസ്കാരങ്ങളും വിതരണം ചെയ്തു

മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി ഭരത്ഗോപി പുരസ്കാരവും മാനവസേവ പുരസ്കാരവും കർമ്മ ശ്രേഷ്ഠ പുരസ്കാരവും വിതരണം ചെയ്തു.പൊയ്ക മുക്ക് തീപ്പെട്ടി ക്ഷേത്ര ഓഡിറ്റോറിയത്തിൽ മാനവസേവ പ്രസിഡൻറ് അധ്യക്ഷതയിൽ ചേർന്ന യോഗം ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു.

മാനവസേവ ഭരത് ഗോപി പുരസ്കാരം ജഗദീഷും മാനവ പുരസ്കാരം ജ്യോതിസ് ചന്ദ്രനും മാനവസേവ പ്രത്യേക ജൂറി പുരസ്കാരം സീരിയൽതാരം പ്രതീക്ഷയും ഏറ്റുവാങ്ങി. ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ആർ രാമു, പോത്തൻകോട് എസ്എച്ച്ഒ ഡി മിഥുൻ, വെഞ്ഞാറമൂട് എസ്എച്ച്ഒ വി സൈജുനാഥ്, ആറ്റിങ്ങൽ ആർടിഒ ബിജുമോൻ, മുൻ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ അഡ്വ ബി. ആർ രാജീവ്,
ഇളമ്പ ജി എൽ പി എസ് റിട്ടേഡ് എച്ച്.എം സി ജയശ്രീ,
മുൻ മംഗലപുരം പഞ്ചായത്ത് പ്രസിഡൻറ് മംഗലാപുരം ഷാഫി, ഗവൺമെൻറ് കോൺട്രാക്ടർ ജി സുരേഷ്,
ബി ജയചന്ദ്രൻ,സാമൂഹിക പ്രവർത്തകൻ അനിൽകുമാർ, അമ്പാടി, സാമൂഹിക പ്രവർത്തകൻ പ്രദീപ് ശിവഗിരി എന്നിവർ മാനവ സേവ കർമ്മ ശ്രേഷ്ഠ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ടർ പി ആർ ബാബു രാജീവ്, ഷിജു ഹൃദയപൂർവ്വം, മാധ്യമം റിപ്പോർട്ടർ നിസാം, മാതൃഭൂമി റിപ്പോർട്ടർ ബിനു വേലായുധൻ,
എന്നിവർ മാനവ സേവ മാധ്യമപുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

അഡ്വ എസ് ലെനിനും അഡ്വ രഘുനാഥ് ജ്യോത്സ്യനും മികച്ച പ്രവർത്തനങ്ങൾക്കുള്ള അനുമോദനങ്ങൾ നൽകി. എ നസീബ് കാൻ, സന്തോഷ്, അജിത് കുമാർ എന്നിവർ മികച്ച കാരുണ്യ പ്രവർത്തകർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ മികച്ച കർഷകരേയും മികച്ച ക്ഷീര കർഷകരെയും ആദരിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ആര്യ പി നായർക്ക് അനുമോദനം നൽകി. കൂടാതെ മാനവസേവ ക്വിസ് മത്സര വിജയികൾക്കും ചിത്രരചന വിജയികൾക്കും ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അയിലം, ഇളമ്പ, അവനവഞ്ചേരി സ്കൂളുകളിലെ കുട്ടികളെയും അനുമോദിച്ചു.

മാനവസേവ സെക്രട്ടറി ശശിധരൻ നായർ സ്വാഗതവും ജോയിൻ സെക്രട്ടറി ശ്രീനിവാസൻ റിപ്പോർട്ടും അവതരിപ്പിച്ചു. എംഎൽഎ വി ശശി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പിസി ജയശ്രീ , മാനവസേവ വനിതാ ഫോറം പ്രസിഡൻറ് സുന്ദരാക്ഷി,
മാനവ സേവ വൈസ് പ്രസിഡൻറ് മോഹനൻ, ഷീജ
സുഭാഷ് ബാബു, സാബു, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ അനിത നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES