വർക്കല നഗരസഭയുടെ 353552748/- രൂപയുടെ ജനകീയസൂത്രണ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം 27 ആം തീയതി ലഭ്യമായി.
ഉൽപ്പാദന മേഖല പ്രൊജക്ടുകളായ കൃഷി, മൃഗ സംരക്ഷണം, മത്സ്യബന്ധനം, ക്ഷീരവികസനം തുടങ്ങിയവക്ക് 29651921/- രൂപക്കും ശുചിത്വ മാലിന്യ പരിപാലനത്തിനായി 79424718/- രൂപക്കും, കുടിവെള്ളത്തിനായി 74884500/- രൂപക്കും, ക്രിമിട്ടോറിയം സ്ഥാപിക്കുന്നതിനായി 1 കോടി രൂപയും, വിദ്യാഭ്യാസ മേഖലക്കായി 12950000/- രൂപക്കും ആരോഗ്യ മേഖലക്കായി 13152000/- രൂപക്കും, തെരുവ് വിലക്കുകളുടെ പരിപാലനത്തിനായി 2300000 /- രൂപക്കും, സാമൂഹ്യ ക്ഷേമത്തിനായി 7442500/- രൂപക്കും, പാർപ്പിട മേഖലക്കായി 48400000/- രൂപക്കും, പട്ടിക ജാതി ക്ഷേമത്തിനായി 25719610/- രൂപക്കും, റോഡ് നവീകരണത്തിനായി 41156710/- രൂപയുടെയും, മറ്റു വികസന പ്രവർത്തനങ്ങൾക്കായി 8470789/- രൂപയുടെതും ഉൾപ്പടെ 271 പദ്ധതികൾക്കാണ് അംഗീകാരം കിട്ടിയിട്ടുള്ളത്.

