Saturday, August 31, 2024
HomeAATINGALകൂലി കൂട്ടിവാങ്ങി : ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പിന് പരാതിനൽകി അഞ്ചുതെങ്ങ് സ്വദേശിനി.

കൂലി കൂട്ടിവാങ്ങി : ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പിന് പരാതിനൽകി അഞ്ചുതെങ്ങ് സ്വദേശിനി.

തോന്നുംപടിയുള്ള ഓട്ടോറിക്ഷാ കൂലിയ്ക്കെതിരെ
മോട്ടോർ വാഹനവകുപ്പിന് പരാതിനൽകി അഞ്ചുതെങ്ങ് സ്വദേശിനി.

നിലവിലെ യാത്രാ ചാർജ് മാനദണ്ഡങ്ങൾ പാലിയ്ക്കാതെ ഡ്രൈവർമാർ തോന്നുംപടി ഓട്ടോകൂലി ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന ആവിശ്യത്തോടെയാണ് അഞ്ചുതെങ്ങ് സ്വദേശിനി മോട്ടോർ വാഹന വകുപ്പിന് പരാതിനൽകിയത്.

കഴിഞ്ഞ ദിവസം സന്ധ്യയോടെ തിരുവനന്തപുരത്തുനിന്നും കൈകുഞ്ഞുമായി കുടുംബത്തോടൊപ്പം കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്റ്റാൻഡിൽ നിന്നും അഞ്ചുതെങ്ങിലേയ്ക്ക് KL-16 X7570 നമ്പറിലുള്ള ഉത്രം എന്ന ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്.

കഷ്ടിച്ച് രണ്ടറ കിലോമീറ്ററോളമുള്ള അഞ്ചുതെങ്ങ് പുത്തൻനട ക്ഷേത്രത്തിന് സമീപം എത്തുവാനായി ഡ്രൈവർ അമിത ചാർജ്ജ് ആവിശ്യപ്പെടുകയായിരുന്നു.
ഇത് വളരെ കൂടുതലാണെന്ന് യുവതി ഡ്രൈവറോട് പറഞ്ഞെങ്കിലും ഡ്രൈവർ കൂലിയായി പറഞ്ഞ തുക കയർത്ത് സംസാരിച്ചുകൊണ്ട് നിർബന്ധപൂർവ്വം കൈപ്പറ്റിയ ശേഷമാണ് ഓട്ടോ ഡ്രൈവർ മടങ്ങിയത്.

ഇതോടെയാണ്, കൂലി കൂട്ടിവാങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ യുവതി മോട്ടോർ വാഹനവകുപ്പിന് പരാതിനൽകുവാനുള്ള തീരുമാനത്തിലെത്തിയത്, പ്രദേശത്തെ ഓരോ ഓട്ടോറിക്ഷകളും അവരവർക്ക് തോന്നുംപടിയുള്ള കൂലിയാണ് കൈപ്പറ്റുന്നതെന്നും ഇതിനെതിരെ കർശനനടപടി സ്വീകരിക്കണമെന്നും യുവതി മോട്ടോർ വാഹനവകുപ്പ് ആറ്റിങ്ങൽ റീജിയണൽ ഓഫീസർക്ക് നൽകിയ പരാതിയിൽ ആവിശ്യപ്പെടുന്നു.

മിനിമം ചാർജ്ജ്‌ മുപ്പത്തും, പിന്നീടുള്ള ഓരോ കിലോമീറ്ററിനും പതിനഞ്ച് രൂപ എന്ന നിലയിൽ നിരക്ക് നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊന്നും ഓട്ടോറിക്ഷാ ഡ്രൈവർമാർ പരിഗണിക്കാറില്ലെന്നും യുവതി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES