Wednesday, August 28, 2024
HomeAATINGALകോൺഗ്രസ്സ് ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്റ്മാരെ തിരഞ്ഞെടുത്തു : ആറ്റിങ്ങലിൽ എൻ ബിഷ്ണുവും ചിറയിൻകീഴ് കെ ആർ...

കോൺഗ്രസ്സ് ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്റ്മാരെ തിരഞ്ഞെടുത്തു : ആറ്റിങ്ങലിൽ എൻ ബിഷ്ണുവും ചിറയിൻകീഴ് കെ ആർ അഭയനും.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്റ്മാരെ തിരഞ്ഞെടുത്തു. ആറ്റിങ്ങലിൽ എൻ ബിഷ്ണുവും ചിറയിൻകീഴ് കെ ആർ അഭയനും.

ആറ്റിങ്ങൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അയിതിരഞ്ഞെടുക്കപ്പെട്ട എൻ ബിഷ്ണു. കോൺഗ്രസ്‌ സേവാദൾ മണ്ഡലം ചെയർമാൻ,
ജനശ്രീ ചെയർമാൻ,
യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌,
യൂത്ത് കോൺഗ്രസ്‌ ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ്‌, കോൺഗ്രസ്‌ വക്കം മണ്ഡലം പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ വക്കം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമാണ്.

ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെഎർ അഭയൻ മുദാക്കൽ ഗ്രാമപഞ്ചാത്ത് മെമ്പർകൂടിയായ അദ്ദേഹം,
കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി, യൂത്ത്‌ കോൺഗ്രസ്സ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES