ഫുട്‌ബോൾ വേൾഡ് കപ്പ് ആവേശത്തിൽ അഞ്ചുതെങ്ങിലും കട്ടൗട്ട് മത്സരം. മാമ്പള്ളിയിൽ റൊണാൾഡോയുടെ 70 അടി കട്ടൗട്ട് ഉയർന്നു.
പോർച്ചുഗൽ താരമായ റൊണാൾഡോയുടെ ഭീമാകാരമായ കട്ടൗട്ടാണ് മാമ്പള്ളിയിൽ ഉയർന്നത്. ഇത് തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ
കട്ടൗട്ടാണെന്നാണ് ഭാരവാഹികൾ അവകാശപ്പെടുന്നത്.
സെന്റ് ആന്റണി ഫുട്‌ബോൾ ക്ലബ് മാമ്പള്ളി റൊണാൾഡോ ഫാൻസിന്റെ നേതൃത്വത്തിലാണ് 70 ഉയരമുള്ള റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്.