മാസങ്ങളായ് കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിന് സമീപം അപകട ഭീഷണിയുയർത്തുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുവാനോ മാറ്റി സ്ഥാപിക്കുവാനോ തയ്യാറാകാതെ അധികൃതർ കടയ്ക്കാവൂർ കെഎസ്ഇബി അധികൃതർ.
ഓവർ ബ്രിഡ്ജ് സമീപം സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ (ഇരുമ്പ്) ഇലക്ട്രിക് പോസ്റ്റാണ് കാലപ്പഴക്കത്താൽ ചുവട് തുരുമ്പ്പിടിച്ച് ദ്രവിച്ചതിനെതുടർന്ന് ഏത് നിമിഷവും നിലംപൊത്താറായ നിലയിലുള്ളത്.
11 KV ലൈൻ കടന്നുപോകു ന്ന പ്രധാന പോസ്റ്റാണിത്. കടയ്ക്കാവൂരിലെ പ്രധാന ബസ്കാത്തിരിപ്പ് കേന്ദ്രത്തോട് വളരെ ചേർന്നാണ് ഈ പോസസ്റ്റ് സ്ഥിതിചെയ്യുന്നത്. അതിനാൽ തന്നെ ഈ പോസ്റ്റ് തകർന്നുവീണ് അപകടം സംഭവിച്ചാൽ നിലം വൻ ദുരന്തമാകും സംഭവിക്കുക.
നാട്ടുകാർ നിരവധി തവണ വൈദ്യുതി വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇതുവരെയും ആരും തന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.

