മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യതോഴിലാളികൾ അപകടത്തിൽപ്പെട്ടു. ഇതേതുടർന്ന് രക്ഷാപ്രവർത്തന നടപടികൾ പുരോഗമിക്കുന്നു.
നിലവിൽ അപകടത്തിൽപ്പെട്ട മത്സ്യത്തോഴിലാളികളുടെ വള്ളത്തിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്, ആഴക്കടലിലായതിനാൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ സഹായം തേടിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.
മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ കടലമ്മ എന്ന വള്ളത്തിലാണ് വാൽവിലെ ചോർച്ചയെ തുടർന്ന് അപകടത്തിലായത്. 30 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുള്ളത്.
ശാന്തിപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കരയിൽ നിന്ന് 19 നോട്ടിക്കൽ മൈൽ അകലെയാണ് വള്ളം ഉള്ളത്. ആറു മണിക്കാണ് ഈ വള്ളം മുതലപ്പൊഴിയിൽ നിന്ന് മൽസ്യബന്ധനത്തിന് പോയത്. തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലേക്കെത്തിക്കാൻ ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്.

