മുതലപ്പൊഴിയിൽ അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നടത്തിയ ഉപവാസ സമരം അവസാനിച്ചു.
സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിയോടുകൂടിയാണ് മുതലപ്പൊഴിയിൽ, അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളുടെയും ഉപവാസ സമരം ആരംഭിച്ചത്. യുഡിഎഫ് ഘടകകക്ഷികൾ ഉൾപ്പെടെ സമൂഹത്തിൻറെ നാനാ തുറകളിൽ നിന്നുള്ളവർ ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സമരപ്പന്തലിൽ എത്തി.
വൈകുന്നേരം നടന്ന സമാപന സമ്മേളനതിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാരങ്ങ നീര് നൽകിയാണ് ഉപവാസ സമരം അവസാനിപ്പിച്ചത്. മുതലപ്പൊഴി ഡെയിഞ്ചറസ്പോർട്ട് ആയി മാറിയിരിക്കുകയാണ്.മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
മുതലപ്പൊഴി അഴിമുഖത്തെ വെളിച്ച കുറവ് പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിലെങ്കിൽ 6 ഹൈമാസ്റ്റ് ലൈറ്റുകൾ എം.പി ഫണ്ടിൽ ഒരു മാസത്തിനുള്ളിൽ ഒരുക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.
അഴിമുഖത്തെ മണൽ നിക്കുന്നതിന് സ്ഥിരം സംവിധാനം ഒരുക്കുക, മുതലപ്പൊഴിക്കായി പ്രത്യേക പാക്കേജ് അനുവദിക്കുക, തുടങ്ങിയ 7 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസ സമരം. രാവിലെ നടന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വീഡി സതീശൻ ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് എംഎൽഎമാരായ എം വിൻസൻറ്, റോജി എം ജോൺ, മാത്യു കുഴൽനാടൻ, പിസി വിഷ്ണുനാഥ്, മുൻ മന്ത്രി ശിവകുമാർ, മുൻ സ്പീക്കർ ശക്തൻ, ഡിസിസി പ്രസിഡൻറ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, എൻ ബിഷ്‌ണു, എം ജെ ആനന്ദ്, ബിഎസ് അനൂപ് തുടങ്ങിയവർ പങ്കെടുത്തു.

