Sunday, September 1, 2024
HomeKADAKKAVURകടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ് മത്സരരംഗത്ത് നാല് സ്ഥാനാർത്ഥികൾ.

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ് മത്സരരംഗത്ത് നാല് സ്ഥാനാർത്ഥികൾ.

കടയ്ക്കാവൂർ പഞ്ചായത്ത് 12-ാം വാർഡ് ഉപ-തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് നാല് സ്ഥാനാർത്ഥികൾ.

സിപിഐ (എം) സ്ഥാനാർത്ഥിയായി അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ബീന രാജീവ്വും, ബിജെപി സ്ഥാനാർഥിയായി താമര ചിഹ്നത്തിൽ മഞ്ജു എംപി യും, കോൺഗ്രസ്സ് സ്ഥാനാർഥിയായി സുനിത (തങ്കച്ചി) യും, സ്വതന്ത്ര സ്ഥാനാർഥിയായി ബ്രഷ് അടയാളത്തിൽ സുനിത (തങ്കി ) യുമാണ് മത്സരരംഗത്തുള്ളത്.

കോൺഗ്രസ്സ് സ്ഥാനാർഥിയായി വിജയിച്ച ബീനാ രാജീവ് പാർട്ടിക്കുള്ളിലെ സ്വരച്ചേർച്ചകളെ തുടർന്ന് രാജിവച്ചതോടെയാണ് നിലയ്ക്കാമുക്ക് വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺഗ്രസ്സിൽ നിന്ന് രാജിവച്ച ബീന രാജീവ്‌ തുടർന്ന് സിപിഎമ്മിൽ ചേരുകയും വീണ്ടും മത്സരരംഗത്ത് എത്തുകയുമായിരുന്നു.

ഫെബ്രുവരി 28 നാണ്
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് 12 വാർഡ്‌ (നിലയ്ക്കാമുക്ക്) ഉപതിരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES