Monday, August 26, 2024
HomeKADAKKAVURനവകേരള സദസ്സിന്റെ കടയ്ക്കാവൂർ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.

നവകേരള സദസ്സിന്റെ കടയ്ക്കാവൂർ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.

നവകേരള സദസ്സിന്റെ കടയ്ക്കാവൂർ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷിന്റെ അധ്യക്ഷതയിൽ വി.ശശി എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല.എസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ഷൈലജ ബീഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ഫിറോസ് ലാൽ,പഞ്ചായത്ത് വൈസ് പ്രസിൻഡന്റ് R. പ്രകാശ്,ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശ്രീകല,വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ യമുന,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.ഷിജു,ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ബീനാരാജീവ്, ജനപ്രധി നിധികളായ സന്തോഷ്,പ്രസന്ന,ഉദയ,ദാശിവൻ പിള്ള, പഞ്ചായത്ത് പ്ലാൻ കോഡിനേറ്റർ അഫ്സൽ മുഹമദ്,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പഞ്ചായത്ത് സെക്രട്ടറി രാജേഷ് സ്വാഗതസംഘ അംഗങ്ങളെയും, ഉപസമിതികളെയും സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിച്ചു. അസിസ്റ്റൻറ് സെക്രട്ടറി വിനോദ് നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES