പരാതികളും പരിമിതികളും വിലയിരുത്തുവാൻ കേന്ദ്രമന്ത്രിയും റെയിൽവേ ഉന്നതതല സംഘവും കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെത്തി.
വൈകിട്ട് 7 : 30 മണിയോടെ എത്തിയ കേന്ദ്രമന്ത്രിതല സംഘം റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ ഭാരവാഹികളിൽ നിന്നും പ്രദേശവാസികളിൽനിന്നുമുൾപ്പെടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ സംബന്ധമായ പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ചു.
കടക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തും മൂട് ബിജു, മണ്ഡലം ജനറൽ സെക്രട്ടറി എം വിജയകുമാർ, പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിജുകുമാർ യു, ജനറൽ സെക്രട്ടറി സിൻഡിൽകുമാർ എസ്. മണ്ഡലം സെക്രട്ടറിയും, കടക്കാവൂർ മണ്ഡലം പ്രഭാരിയുമായ അനീഷ്. പി., കടക്കാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരയായ ഗീതഗോപാലൻ, അനിൽ പന്തുവിള ,ബൂത്ത് ഇൻചാർജ് ദീപ. എ, മറ്റ് ബൂത്ത്, വാർഡ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

