Monday, August 26, 2024
HomeKADAKKAVURകടയ്ക്കാവൂർ ജനമൈത്രി പോലീസ് പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം നൽകി.

കടയ്ക്കാവൂർ ജനമൈത്രി പോലീസ് പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം നൽകി.

August 2, 2022
കടയ്ക്കാവൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകളിലെയും പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകുന്നതിന്റെ ഭാഗമായി തൊട്ടിക്കല്ല് ലവ് ഡെയിൽ റെസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് പ്രതിരോധ പരിശീലന ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ അന്നമ്മ ജോർജ് അധ്യക്ഷത വഹിച്ച യോഗം കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ അജേഷ്. വി ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജയപ്രസാദ്, സ്കൂൾ മാനേജർ ഷാഹിദാ ബീവി, എസ് സി പി ഒ ജ്യോതിഷ്, വനിതാ പരിശീലകരായ ബിജിമോൾ, മല്ലിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമൂഹത്തിൽ പെൺകുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിരോധിക്കാനുള്ള പരിശീലനവും ക്ലാസും സൈബർ ബോധവൽക്കരണവും കുട്ടികൾക്ക് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES