Tuesday, August 20, 2024
HomeAATINGALപരിസ്ഥിതി സംരക്ഷണ സന്ദേശം : കടയ്ക്കാവൂർ സ്വദേശിയും സംഘവും ഇന്ത്യൻ പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തി.

പരിസ്ഥിതി സംരക്ഷണ സന്ദേശം : കടയ്ക്കാവൂർ സ്വദേശിയും സംഘവും ഇന്ത്യൻ പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തി.

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി
കടയ്ക്കാവൂർ സ്വദേശിയും സംഘവും ആരംഭിച്ച ഇന്ത്യൻ പര്യടനം പൂർത്തിയാക്കി. പരിസ്ഥിതി സംരക്ഷണത്തിനായി ” ഒരു മരം നടു, ഒരായിരം പക്ഷികൾക്ക് കൂടൊരുക്കാം” എന്ന സന്ദേശമുയർത്തിയാണ് കടയ്ക്കാവൂർ സ്വദേശിയും സംഘവും കഴിഞ്ഞ ജൂലൈ രണ്ടിന് ആരംഭിച്ച പര്യടനം 31 ജൂലൈ അവസാനിക്കുകയായിരുന്നു.

കടയ്ക്കാവൂർ സ്വദേശി റോയ് പ്രഭാകരനും സംഘവുമാണ് പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കന്യാകുമാരിയിൽ നിന്നും ലാടാക്കിലേയ്ക്ക് ബുള്ളറ്റിൽ പര്യടനത്തിന് തുടക്കം കുറിച്ചത്.

കൊല്ലം ഡിസ്ട്രിക്റ്റ് റോയൽ എൻഫീൽഡ് യൂസേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോയൽ എൻഫീൽഡ് കമ്പനിയുടെ സഹകരണത്തോടെയാണ് ഒരുമാസം നീണ്ടുനിന്ന പര്യടനം സംഘടിപ്പിച്ചത്.

കൊല്ലം ജില്ലാ ബുള്ളറ്റ് യൂസേർസ് ക്ലബ്ബ്ന്റെ സെക്രട്ടറി പ്രശസ്ത റോയൽ എൻഫീൽഡ് മെക്കാനിക്ക് ബുള്ളറ്റ് മണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൾ ഇന്ത്യാ റൈഡ് പൂർത്തിയാക്കി മടങ്ങിയത്.

14 അംഗ സംഘം കൊല്ലം പോളയത്തോട് ജംഗ്ഷനിൽ കൊല്ലം ഡിസ്ട്രിക്ട് സ്പോർട്ട്സ് കൗൺസിൽ ഒരുക്കിയ വരവേൽപ്പ് സ്വീകരിച്ച് സമാപനം കുറിക്കുകയായിരുന്നു. ചടങ്ങിൽ കൊല്ലം മേയർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. തുടർന്ന് കൊല്ലം ഡിസ്ട്രിക് പോലീസ് ക്ലബ്ബിൽവച്ച് സ്വീകരണവും നൽകി. അനവധി ബൈക്ക് റൈഡുകൾക്ക് സംഘാടകനായ റോയ് കടയ്ക്കാവൂരാണ് പര്യടനത്തിന് നേതൃത്വം നൽകിയത്.

ക്ലബ് അംഗങ്ങളായ മൂന്ന് വനിതകൾ ഉൾപ്പെടെ 14 പേരാണ് ഒരു മാസം നീളുന്ന യാത്രയിൽ പങ്കെടുത്ത് പര്യടനം പൂർത്തിയാക്കിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും കടന്നുപോയ പര്യടനം ഓരോ സംസ്ഥാനത്തും തൊട്ടുമുൻപ് സന്ദർശിച്ച സ്ഥലത്ത് നിന്നുള്ള ഒരു വൃക്ഷത്തെ നടുകയും ചെയ്തിരുന്നു.

ലഡാക്കിലെ ഏറ്റവും ഉയർന്ന സ്ഥലമായ കർത്തുംഗ് ലാപാസ് സന്ദർശിച്ച് തിരികെ കൊല്ലത്ത് എത്തിയ സംഘം. 10 ബുള്ളറ്റുകളിലും രണ്ട് ഹാർലി ഡേവിഡ്സൺ ബൈക്കുമാണ് പര്യടനത്തിന് ഉപയോഗിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES